Jaipur

ജയ്പൂരിൽ മധുരപലഹാരങ്ങളുടെ പേര് മാറ്റി; കാരണം ഇതാണ്
ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജയ്പൂരിലെ കടകളിൽ മധുരപലഹാരങ്ങളുടെ പേര് മാറ്റി. 'പാക്' എന്ന വാക്ക് നീക്കം ചെയ്ത് 'ശ്രീ' എന്ന് ഉപയോഗിക്കാൻ തുടങ്ങി. കസ്റ്റമേഴ്സിന്റെ ആവശ്യം പരിഗണിച്ചാണ് പേരുകൾ മാറ്റിയതെന്ന് കടയുടമകൾ പറയുന്നു.

അനുരാഗ് കശ്യപിനെതിരെ കേസ്; ബ്രാഹ്മണർക്കെതിരായ പരാമർശത്തിന്
ജയ്പൂരിൽ സംവിധായകൻ അനുരാഗ് കശ്യപിനെതിരെ എഫ്ഐആർ. ബ്രാഹ്മണരെക്കുറിച്ചുള്ള സമൂഹമാധ്യമ പരാമർശത്തിന്റെ പേരിലാണ് കേസ്. പരാതിക്കാരൻ അനിൽ ചതുർവേദി.

മദ്യപിച്ച കോൺഗ്രസ് നേതാവിന്റെ എസ്യുവി ഇടിച്ച് മൂന്ന് പേർ മരിച്ചു
ജയ്പൂരിൽ അമിതവേഗതയിലുള്ള എസ്യുവി ഇടിച്ച് ഒമ്പത് കാൽനടയാത്രക്കാരിൽ മൂന്ന് പേർ മരിച്ചു. മരിച്ചവരിൽ രണ്ട് പേർ സഹോദരങ്ങളാണ്. കോൺഗ്രസ് നേതാവ് മദ്യപിച്ച് വാഹനമോടിച്ചാണ് അപകടമുണ്ടായത്.

ജയ്പൂരിൽ ഭർത്താവിനെ കൊന്ന് ചാക്കിലാക്കി കടത്തിയ യുവതിയും കാമുകനും
ജയ്പൂരിൽ യുവതിയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി ചാക്കിലാക്കി ബൈക്കിൽ കടത്തി കത്തിച്ചു. അഞ്ചു വർഷമായി പ്രണയത്തിലായിരുന്ന യുവതിയും കാമുകനും ചേർന്നാണ് കൃത്യം നിർവഹിച്ചത്. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.