Jail security

Kannur Central Jail security

കണ്ണൂർ സെൻട്രൽ ജയിലിൽ സുരക്ഷ ശക്തമാക്കുന്നു; ലഹരി കടത്ത് തടയാൻ ഐആർബി സേന, ജീവനക്കാർക്ക് ഫോൺ വിലക്ക്

നിവ ലേഖകൻ

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരി വസ്തുക്കളും മൊബൈൽ ഫോണുകളും കടത്തുന്നത് തടയാൻ പുതിയ നടപടികൾ സ്വീകരിക്കുന്നു. ജയിലിന്റെ മതിലുകൾ തകർന്ന ഭാഗങ്ങൾ അറ്റകുറ്റപ്പണി ചെയ്യുന്നതിനായി 20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സർക്കാരിന് സമർപ്പിച്ചു. ജയിൽ ജീവനക്കാർക്ക് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Jail Security Meeting

ഗോവിന്ദ ചാമി ജയിൽ ചാട്ടം: ജയിൽ സുരക്ഷ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അടിയന്തര യോഗം ഇന്ന്

നിവ ലേഖകൻ

ഗോവിന്ദ ചാമി ജയിൽ ചാടിയ സംഭവത്തിൽ സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. ഇന്ന് രാവിലെ 11 മണിക്ക് ഓൺലൈനായി നടക്കുന്ന യോഗത്തിൽ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി, ജയിൽ മേധാവി, ജയിൽ ഡിഐജിമാർ, സെൻട്രൽ ജയിൽ സൂപ്രണ്ടുമാർ എന്നിവർ പങ്കെടുക്കും. ജയിലുകളിൽ സുരക്ഷാ ജീവനക്കാരുടെ കുറവുണ്ടെന്ന പരാതികൾ ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ അടിയന്തര യോഗം വിളിച്ചു ചേർക്കുന്നത്.

Jail security Kerala

സംസ്ഥാന ജയിലുകളിലെ സുരക്ഷ: മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു

നിവ ലേഖകൻ

സംസ്ഥാനത്തെ ജയിലുകളിൽ സുരക്ഷാ വീഴ്ചകൾ വർധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദചാമി ജയിൽ ചാടിയ സംഭവം സുരക്ഷാ വീഴ്ചയുടെ ഗൗരവം വർദ്ധിപ്പിച്ചു. യോഗത്തിൽ പോലീസ് മേധാവി, ജയിൽ മേധാവി, ആഭ്യന്തര സെക്രട്ടറി തുടങ്ങിയവർ പങ്കെടുക്കും.

jail security breach

എറണാകുളം ജയിലിൽ വിരമിക്കൽ ചടങ്ങിൽ ക്രിമിനൽ പങ്കാളിത്തം; ദൃശ്യങ്ങൾ പുറത്ത്

നിവ ലേഖകൻ

എറണാകുളം ജില്ലാ ജയിലിലെ വെൽഫെയർ ഓഫീസറുടെ വിരമിക്കൽ ചടങ്ങിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ പങ്കാളിത്തം വിവാദമായി. വിരമിച്ച ഉദ്യോഗസ്ഥൻ ക്ഷണിച്ചതിനെത്തുടർന്നാണ് ഇവർ എത്തിയതെന്നാണ് ജയിൽ അധികൃതർ പറയുന്നത്. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗം വിവരങ്ങൾ ശേഖരിക്കുന്നു.

POCSO convict mobile phone jail

ജയിലില് കഴിയുന്ന പോക്സോ പ്രതിയുടെ ശരീരത്തില് നിന്ന് മൊബൈല് ഫോണ് കണ്ടെത്തി

നിവ ലേഖകൻ

ഗുജറാത്തിലെ ഭാവ്നഗര് ജയിലില് പോക്സോ കേസ് പ്രതിയുടെ മലാശയത്തില് നിന്ന് മൊബൈല് ഫോണ് കണ്ടെത്തി. മുപ്പത്തിമൂന്നുകാരനായ രവി ബരയ്യയുടെ ശരീരത്തില് നിന്നാണ് ഫോണ് കണ്ടെത്തിയത്. ജയിലിനകത്ത് ഫോണും ചാര്ജറും എത്തിയതെങ്ങനെയെന്ന് പൊലീസ് അന്വേഷിക്കുന്നു.