Jail Escape

കണ്ണൂർ ജയിലിൽ ഗോവിന്ദച്ചാമി രക്ഷപ്പെട്ടത് കമ്പി മുറിച്ച്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പത്താം ബ്ലോക്കിലെ സെല്ലിന്റെ താഴ് ഭാഗത്തെ കമ്പികകൾ മുറിച്ചുമാറ്റി ഗോവിന്ദച്ചാമി പുറത്തേക്ക് കടക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ജയില് ഉദ്യോഗസ്ഥര്ക്ക് വലിയ വീഴ്ച്ച സംഭവിച്ചുവെന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ് പുറത്ത് വന്നിരിക്കുന്ന ചിത്രങ്ങൾ.

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; ഡെമോയുമായി പി.വി അൻവർ
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്ന് സമർത്ഥിക്കാൻ ജയിൽ ചാട്ടത്തിന്റെ ഡെമോ കാണിച്ച് പി വി അൻവർ. മഞ്ചേരിയിലെ സ്വന്തം സ്ഥലത്ത് വച്ചാണ് ജയിൽ ചാട്ടത്തിലെ സംശയങ്ങൾ അൻവർ ഡെമോയിലൂടെ പ്രകടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ജയിൽ വകുപ്പ് തന്നെ ഗോവിന്ദച്ചാമിയെ പുറത്തേക്ക് വിട്ടതാണെന്നാണ് അൻവറിന്റെ ആരോപണം.

കണ്ണൂർ ജയിലിൽ ഗോവിന്ദച്ചാമിയുടെ രക്ഷപ്പെടൽ; മൊബൈൽ ഉപയോഗിച്ചു, കഞ്ചാവും മദ്യവും സുലഭം
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി രക്ഷപെടാൻ ശ്രമിച്ചത് വലിയ ആസൂത്രണത്തോടെയാണെന്നും ഇതിനായി ജയിലിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നെന്നും റിപ്പോർട്ട്. ജയിലിൽ കഞ്ചാവും, മദ്യവും സുലഭമായി ലഭിച്ചിരുന്നെന്നും ഇയാൾ പോലീസിനോട് വെളിപ്പെടുത്തി. ഗോവിന്ദച്ചാമിയെ വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റും.

ഒമ്പത് മാസത്തെ തയ്യാറെടുപ്പ്; ജയിൽ ചാടാൻ തലകീഴായി ഇറങ്ങി ഗോവിന്ദച്ചാമി
ജയിലിൽ സുരക്ഷാ വീഴ്ചയെ തുടർന്ന് ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവം വലിയ ചർച്ചയായിരിക്കുകയാണ്. ഒമ്പത് മാസത്തോളമായി ഇയാൾ ഇതിനായി തയ്യാറെടുക്കുകയായിരുന്നു. കമ്പികൾ രാകിമുറിച്ച് തലകീഴായി ഇറങ്ങിയാണ് ഇയാൾ രക്ഷപ്പെട്ടത്.

കണ്ണൂരിൽ ജയിൽ ചാടിയ ഗോവിന്ദച്ചാമിക്ക് 14 ദിവസത്തേക്ക് റിമാൻഡ്
കണ്ണൂരിൽ ജയിൽ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമി 14 ദിവസത്തേക്ക് റിമാൻഡിൽ. കണ്ണൂർ സെൻട്രൽ ജയിലിലേക്കാണ് റിമാൻഡ് ചെയ്ത് അയച്ചിരിക്കുന്നത്. ജയിൽ ചാടിയശേഷം കേരളം വിടാനായിരുന്നു പ്രതിയുടെ പദ്ധതി.

കണ്ണൂർ ജയിലിൽ ചാടിയ ഗോവിന്ദച്ചാമി പിടിയിൽ; നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമി മണിക്കൂറുകൾക്കകം പിടിയിലായി. ജയിൽ ചാടാൻ 5 വർഷം മുൻപേ തീരുമാനിച്ചിരുന്നെന്നും 10 മാസത്തെ തയ്യാറെടുപ്പുകൾക്ക് ഒടുവിലാണ് ഇത് നടപ്പാക്കിയതെന്നും ഗോവിന്ദച്ചാമി മൊഴി നൽകി. സംഭവത്തിൽ നാല് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; ഗുരുതര സുരക്ഷാവീഴ്ചയെന്ന് വി.മുരളീധരൻ
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ ആരോപിച്ചു. കണ്ണൂർ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് സർക്കാർക്ക് തടിയൂരാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കരുതെന്നും ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജയിൽ ചാടിയ പ്രതിയെ അസമിൽ പൂട്ടി കേരള പോലീസ്
കോട്ടയം ജില്ലാ ജയിലിൽ നിന്നും രക്ഷപ്പെട്ട അസം സ്വദേശി അമിനുൾ ഇസ്ലാമിനെ കേരള പോലീസ് അസമിൽ വെച്ച് പിടികൂടി. ട്രെയിനിൽ നിന്ന് മൊബൈൽ മോഷ്ടിച്ച കേസിൽ റിമാൻഡിൽ കഴിയവേയാണ് ഇയാൾ ജയിൽ ചാടിയത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ തിരച്ചിലിനെ തുടർന്നാണ് പ്രതിയെ പിടികൂടിയത്.

നെയ്യാറ്റിൻകര സബ്ജയിലിന് മുന്നിൽ നിന്ന് ചാടിപ്പോയ പ്രതി സാഹസികമായി പോലീസ് പിടികൂടി
നെയ്യാറ്റിൻകര സബ് ജയിലിനു മുന്നിൽ നിന്നും ചാടിപ്പോയ പ്രതിയെ പോലീസും നാട്ടുകാരും ചേർന്ന് പിടികൂടി. മോഷണക്കേസിലെ പ്രതിയായ താജുദ്ദീൻ (20) എന്നയാളെയാണ് വിഴിഞ്ഞം പോലീസ് റിമാൻഡ് ചെയ്യാൻ കൊണ്ടുവന്നത്. ജയിലിനുള്ളിൽ കടക്കുന്നതിനു മുൻപ് വിലങ്ങ് അഴിക്കുന്നതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്.