ബോബി ചെമ്മണ്ണൂരിന് ജയിലിൽ വഴിവിട്ട സഹായം നൽകിയെന്ന കേസിൽ എട്ട് പേർക്കെതിരെ ഇൻഫോപാർക്ക് പൊലീസ് കേസെടുത്തു. സസ്പെൻഷനിലുള്ള ജയിൽ ഡിഐജി അജയകുമാറും കാക്കനാട് ജയിൽ സൂപ്രണ്ട് രാജു എബ്രഹാമും പ്രതികളാണ്. ജയിലിനുള്ളിൽ നിന്നുള്ള പരാതിയെ തുടർന്നാണ് നടപടി.