Israel-Palestine Conflict
യൂറോപ്പ ലീഗ് മത്സരത്തിനിടെ ആംസ്റ്റർഡാമിൽ സംഘർഷം; 10 ഇസ്രായേൽ പൗരന്മാർക്ക് പരിക്ക്
ആംസ്റ്റർഡാമിൽ യൂറോപ്പ ലീഗ് മത്സരത്തിനിടെ ഇസ്രായേൽ-പലസ്തീൻ അനുകൂലികൾ തമ്മിൽ സംഘർഷമുണ്ടായി. 10 ഇസ്രായേൽ പൗരന്മാർക്ക് പരിക്കേറ്റു, രണ്ട് പേരെ കാണാതായി. 57 പേരെ കസ്റ്റഡിയിലെടുത്തു.
ഗസ്സയിലെ പത്തുവയസുകാരിയുടെ വിൽപ്പത്രം: ലോകമനസാക്ഷിയെ നടുക്കിയ കുഞ്ഞുജീവിതം
ഗസ്സയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പത്തുവയസുകാരി റഷയുടെ വിൽപ്പത്രം ലോകമനസാക്ഷിയെ നടുക്കി. തന്റെ ഉടുപ്പുകൾ ആവശ്യമുള്ളവർക്ക് നൽകണമെന്നും സഹോദരനോട് ദേഷ്യപ്പെടരുതെന്നും റഷ എഴുതിയിരുന്നു. ഗസ്സയിൽ 16,700-ലധികം കുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
യഹ്യ സിൻവാറിന്റെ മരണം: പോസ്റ്റ്മോർട്ടം റിപ്പോർട്ട് വെളിപ്പെടുത്തുന്നത്
ഹമാസ് തലവൻ യഹ്യ സിൻവാറിന്റെ മരണം അതിക്രൂരമായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇസ്രായേലി സേന അദ്ദേഹത്തിന്റെ കൈവിരലുകൾ മുറിച്ചുമാറ്റി, തലയോട്ടി പൊട്ടിച്ചു. സിൻവാറിന്റെ മരണം ഗാസയിലെ സംഘർഷം കൂടുതൽ സങ്കീർണമാക്കുമെന്ന് വിലയിരുത്തൽ.
ഹമാസ് തലവൻ യഹ്യ സിൻവർ കൊല്ലപ്പെട്ടു; ബന്ദികളെ വിട്ടയക്കാൻ ആക്രമണം നിർത്തണമെന്ന് ഹമാസ്
ഹമാസ് തലവൻ യഹ്യ സിൻവർ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ വാദം ഹമാസ് സ്ഥിരീകരിച്ചു. ബന്ദികളെ വിട്ടയക്കാൻ ഗാസയ്ക്കു മേലുള്ള ആക്രമണം നിർത്തണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. സിൻവറിന്റെ മരണത്തോടെ ഹമാസിന്റെ നേതൃത്വം ദുർബലമായെന്ന് ഇസ്രയേൽ വിലയിരുത്തുന്നു.
ഇസ്രായേൽ അധിനിവേശത്തിനെതിരെ യുഎൻ പ്രമേയം പാസായി; ഇന്ത്യ വിട്ടുനിന്നു
യുഎൻ ജനറൽ അസംബ്ലി ഇസ്രായേൽ അധിനിവേശത്തിനെതിരെ പ്രമേയം പാസാക്കി. 124 രാജ്യങ്ങൾ പിന്തുണച്ചപ്പോൾ 14 രാജ്യങ്ങൾ എതിർത്തു. ഇന്ത്യ ഉൾപ്പെടെ 43 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
വെസ്റ്റ് ബാങ്കിലെ പ്രതിഷേധത്തിനിടെ ടര്ക്കിഷ്-അമേരിക്കന് യുവതി കൊല്ലപ്പെട്ടു; അന്വേഷണം പ്രഖ്യാപിച്ച് ഇസ്രായേല്‍
വെസ്റ്റ് ബാങ്കിലെ പ്രതിഷേധത്തിനിടെ ഇസ്രായേല് സൈന്യത്തിന്റെ വെടിവെപ്പില് ടര്ക്കിഷ്-അമേരിക്കന് യുവതി കൊല്ലപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതായി ഇസ്രായേല് പ്രതിരോധ സേന അറിയിച്ചു. യുഎസും തുര്ക്കിയും സംഭവത്തില് പ്രതികരണം അറിയിച്ചു.