കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഐആർഎസ് ഉദ്യോഗസ്ഥൻ മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, അമ്മ ശകുന്തള അഗർവാൾ എന്നിവർ ആത്മഹത്യ ചെയ്തതാണെന്ന് പോസ്റ്റ്\u200dമോർട്ടം റിപ്പോർട്ട്. പരീക്ഷ തട്ടിപ്പ് കേസിൽ സിബിഐ അറസ്റ്റ് ചെയ്യുമെന്ന ഭയമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് സംശയിക്കുന്നു. മൂവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്\u200dമോർട്ടത്തിന് ശേഷം സംസ്കരിച്ചു.