രാജസ്ഥാനിലെ അജ്മീറില് നിന്നുള്ള 19 കാരനായ സോഷ്യല് മീഡിയ ഇന്ഫ്ലുവന്സര് കാഷിഫ് മിര്സ വ്യാജ നിക്ഷേപ പദ്ധതിയിലൂടെ 42 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില് അറസ്റ്റിലായി. 99,999 രൂപ വീതം 13 ആഴ്ച നിക്ഷേപിച്ചാല് 1,39,999 രൂപ തിരികെ ലഭിക്കുമെന്ന വാഗ്ദാനത്തിലൂടെയാണ് ഇരുന്നൂറോളം പേരെ പ്രതി കബളിപ്പിച്ചത്. പ്രതിയില് നിന്നും നോട്ടെണ്ണുന്ന യന്ത്രം, മൊബൈല് ഫോണുകള്, ലാപ്ടോപുകള്, ഹ്യുണ്ടായ് കാർ എന്നിവ പൊലീസ് പിടിച്ചെടുത്തു.
എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി പോപ്പുലർ ഫിനാൻസ് ഉടമകൾക്ക് 7 ലക്ഷം രൂപ പിഴ ചുമത്തി. ഉയർന്ന പലിശ വാഗ്ദാനം നൽകി ഉപഭോക്താവിനെ കബളിപ്പിച്ചതിനാണ് പിഴ. നിക്ഷേപതുക, നഷ്ടപരിഹാരം, കോടതി ചെലവ് എന്നിവ 45 ദിവസത്തിനകം നൽകാനും കോടതി ഉത്തരവിട്ടു.
ഖത്തറിലെ പ്രമുഖ ഇന്ധന വിതരണ കമ്പനിയായ വൊഖൂദ് വ്യാജ നിക്ഷേപ പരസ്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം പരസ്യങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കമ്പനി വ്യക്തമാക്കി. സംശയാസ്പദമായ പരസ്യങ്ങൾ കണ്ടാൽ ഉപഭോക്തൃ സേവന വിഭാഗത്തെ അറിയിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.