Interpol

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി ഒന്നര വർഷത്തിനു ശേഷം ഗൾഫിൽ നിന്നും പിടിയിൽ
മൂവാറ്റുപുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ഒന്നര വർഷത്തിനു ശേഷം ഗൾഫിൽ നിന്നും പിടികൂടി. ഇന്റർപോളിന്റെ സഹായത്തോടെയാണ് പ്രതിയെ അബുദാബിയിൽ നിന്നും പിടികൂടിയത്. 2022ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഇന്റർപോൾ തിരയുന്ന ക്രിപ്റ്റോ കിംഗ്പിൻ വർക്കലയിൽ പിടിയിൽ
ഇന്റർപോൾ തിരയുന്ന കുറ്റവാളിയും ക്രിപ്റ്റോ കിംഗ്പിന്നുമായ ലിത്വാനിയൻ സ്വദേശി വർക്കലയിൽ പിടിയിലായി. കുരയ്ക്കണ്ണിയിലെ ഒരു ഹോംസ്റ്റേയിൽ താമസിച്ചുവരികയായിരുന്ന ഇയാളെ റഷ്യയിലേക്ക് മടങ്ങാനൊരുങ്ങവെയാണ് പോലീസ് പിടികൂടിയത്. കോടിക്കണക്കിന് ഡോളർ കള്ളപ്പണം വെളുപ്പിച്ച കേസിലെ പ്രതിയാണ് ഇയാൾ.

കളമശ്ശേരി സ്ഫോടനം: ഇന്റർപോളിന്റെ സഹായത്തോടെ ഡൊമിനിക് മാർട്ടിന്റെ വിദേശ ബന്ധങ്ങൾ അന്വേഷിക്കുന്നു
കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിന്റെ വിദേശ ബന്ധങ്ങൾ അന്വേഷിക്കാൻ ഇന്റർപോളിന്റെ സഹായം തേടി. സംസ്ഥാന സർക്കാർ അനുമതി നൽകി. കൂടുതൽ തെളിവുകൾ കണ്ടെത്താനാണ് അന്വേഷണം.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം തടവും പിഴയും
വിഴിഞ്ഞം സ്വദേശി യഹിയ ഖാനെ കോട്ടയം സെക്ഷൻസ് കോടതി ശിക്ഷിച്ചു. ബുദ്ധിമാന്ദ്യമുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ. ഇന്റർപോൾ വഴി കേരള പൊലീസ് പ്രതിയെ നാട്ടിലെത്തിച്ചു.