International Relations
സാമ്പത്തിക പ്രതിസന്ധി: പാക്കിസ്ഥാൻ ചൈനയോട് വീണ്ടും കടം ചോദിച്ചു
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാൻ ചൈനയോട് 1.4 ബില്യൺ ഡോളർ കൂടി കടം ചോദിച്ചു. പണ കൈമാറ്റ കരാറിലെ സഹായത്തുക 40 ബില്യൺ യുവാനായി ഉയർത്തണമെന്നാണ് പാക്കിസ്ഥാൻ്റെ ആവശ്യം. നിലവിലുള്ള 4.3 ബില്യൺ ഡോളറിൻ്റെ സഹായം മൂന്ന് വർഷത്തേക്ക് കൂടി നീട്ടി നൽകാൻ ചൈന സമ്മതിച്ചിട്ടുണ്ട്.
പശ്ചിമേഷ്യൻ സംഘർഷങ്ങൾ: ജെഎൻയു സെമിനാറുകൾ റദ്ദാക്കി
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജെഎൻയു സംഘടിപ്പിക്കാനിരുന്ന മൂന്ന് സെമിനാറുകൾ റദ്ദാക്കി. പലസ്തീൻ, ലെബനാൻ, ഇറാൻ അംബാസഡർമാർ പങ്കെടുക്കാനിരുന്ന പരിപാടികളാണ് റദ്ദാക്കിയത്. സർവകലാശാലയുടെ തീരുമാനത്തിന്റെ കാരണം വ്യക്തമല്ല.
വെസ്റ്റ് ബാങ്കിലെ പ്രതിഷേധത്തിനിടെ ടര്ക്കിഷ്-അമേരിക്കന് യുവതി കൊല്ലപ്പെട്ടു; അന്വേഷണം പ്രഖ്യാപിച്ച് ഇസ്രായേല്‍
വെസ്റ്റ് ബാങ്കിലെ പ്രതിഷേധത്തിനിടെ ഇസ്രായേല് സൈന്യത്തിന്റെ വെടിവെപ്പില് ടര്ക്കിഷ്-അമേരിക്കന് യുവതി കൊല്ലപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതായി ഇസ്രായേല് പ്രതിരോധ സേന അറിയിച്ചു. യുഎസും തുര്ക്കിയും സംഭവത്തില് പ്രതികരണം അറിയിച്ചു.
അമേരിക്കയിൽ നിന്ന് 48 ഇന്ത്യൻ വിദ്യാർത്ഥികളെ തിരിച്ചയച്ചു; കാരണം അവ്യെക്തം
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അമേരിക്കയിൽ നിന്ന് 48 ഇന്ത്യൻ വിദ്യാർത്ഥികളെ കാരണം വ്യക്തമാക്കാതെ തിരിച്ചയച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ലോക്സഭയിൽ വെളിപ്പെടുത്തി. തെലുഗു ദേശം പാർട്ടി എംപി ...
യുക്രൈൻ പ്രസിഡന്റ് സെലൻസ്കി മോദി-പുടിൻ കൂടിക്കാഴ്ചയെ വിമർശിച്ചു
യുക്രൈൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് കടുത്ത വിമർശനം ഉന്നയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ...