Insurance Fraud

തളർന്നുകിടന്നയാളെ കൊന്ന് ഇൻഷുറൻസ് തട്ടാൻ ശ്രമം; കർണാടകയിൽ ആറുപേർ അറസ്റ്റിൽ
കർണാടകയിലെ ഹോസ്പേട്ടിൽ ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തളർന്ന് കിടന്നയാളെ കൊലപ്പെടുത്തി മൃതദേഹം ഇരുചക്രവാഹനത്തിൽ വെച്ച് കാറിടിപ്പിച്ച് അപകടമരണമാക്കി തീർക്കാൻ ശ്രമിച്ചു. 5. 2 കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ആയിരുന്നു ഇവരുടെ ശ്രമം.

ഇൻഷുറൻസ് തുകയ്ക്കായി അച്ഛനെ കൊന്ന മകൻ പിടിയിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
മൈസൂരിൽ ഇൻഷുറൻസ് തുക ലഭിക്കാനായി അച്ഛനെ കൊലപ്പെടുത്തിയ മകൻ പൊലീസ് പിടിയിലായി. 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനായിരുന്നു കൊലപാതകം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നാണ് കൊലപാതകം വെളിവായത്.

കൊല്ലം കാറപകടം: ഇൻഷുറൻസ് തട്ടിപ്പ് സംശയം; പ്രതികൾ റിമാൻഡിൽ
കൊല്ലം മൈനാഗപ്പള്ളിയിൽ നടന്ന കാറപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അപകടത്തിനു ശേഷം കാറിന്റെ ഇൻഷുറൻസ് പുതുക്കിയതിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളായ അജ്മലിനെയും ഡോക്ടർ ശ്രീകുട്ടിയെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അപകട സമയത്ത് ഇരുവരും മദ്യലഹരിയിലും ലഹരി വസ്തുക്കളുടെ സ്വാധീനത്തിലുമായിരുന്നുവെന്ന് റിപ്പോർട്ട്.