Infopark

ആറന്മുള ഇൻഫോ പാർക്കിന് വ്യവസായ വകുപ്പിന്റെ പിന്തുണയില്ല; പദ്ധതി പ്രതിസന്ധിയിൽ
ആറന്മുള വിമാനത്താവള ഭൂമിയിലെ ഇൻഫോ പാർക്ക് പദ്ധതിക്ക് വ്യവസായ വകുപ്പും എതിർ നിലപാട് സ്വീകരിക്കുന്നു. നിയമപരമല്ലാത്ത ഭൂമി തരംമാറ്റത്തിന് പിന്തുണ നൽകേണ്ടതില്ലെന്നാണ് വ്യവസായ വകുപ്പിന്റെ തീരുമാനം. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശിപാർശയും വ്യവസായ വകുപ്പിന്റെ നിലപാടും പദ്ധതിക്ക് തിരിച്ചടിയാണ്.

ആറന്മുള ഇൻഫോപാർക്ക് പദ്ധതിക്ക് തിരിച്ചടി; അനുമതി നൽകേണ്ടെന്ന് സമിതി
ആറന്മുളയില് വിമാനത്താവളം സ്ഥാപിക്കാന് ഉദ്ദേശിച്ചിരുന്ന ഭൂമിയില് ഇൻഫോപാർക്ക് സ്ഥാപിക്കാനുള്ള പദ്ധതിക്ക് തടസ്സമുണ്ടാകുന്നു. പദ്ധതിക്കായി പരിഗണിക്കുന്ന ഭൂമി തരം മാറ്റാൻ അനുമതി നൽകേണ്ടതില്ലെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശിപാർശ. വയലും തണ്ണീർത്തടവും ഉൾപ്പെടുന്ന ഭൂമിയില് പദ്ധതി നടപ്പാക്കുന്നതിനാണ് ഇപ്പോള് തടസ്സമുണ്ടാകുന്നത്.

മദ്യലഹരിയിൽ എസ്.ഐ ഓടിച്ച കാർ അപകടം; ഒരാൾക്ക് പരുക്ക്
ഇൻഫോപാർക്ക് എസ്.ഐ ശ്രീജിത്ത് മദ്യലഹരിയിൽ ഓടിച്ച കാർ അപകടത്തിൽപ്പെട്ടു. ബ്രഹ്മപുരം പാലത്തിൽ നടന്ന അപകടത്തിൽ ഇൻഫോ പാർക്ക് ജീവനക്കാരൻ രാകേഷിന് പരിക്കേറ്റു. എസ്ഐയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും വൈദ്യ പരിശോധന നടത്തിയിട്ടില്ല.