Industrial Accident

അഹമ്മദാബാദ് ടെക്സ്റ്റൈൽ ഫാക്ടറിയിൽ വിഷവാതക ദുരന്തം; രണ്ട് മരണം, ഏഴ് പേർ ആശുപത്രിയിൽ
ഗുജറാത്തിലെ അഹമ്മദാബാദിൽ ടെക്സ്റ്റൈൽ ഫാക്ടറിയിൽ വിഷവാതകം ശ്വസിച്ച് രണ്ട് തൊഴിലാളികൾ മരിച്ചു. ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, നാല് പേരുടെ നില ഗുരുതരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഗുജറാത്തിൽ വിഷവാതക ചോർച്ച; അഞ്ച് തൊഴിലാളികൾ മരിച്ചു
ഗുജറാത്തിലെ കച്ചിൽ വിഷവാതക ചോർച്ചയിൽ അഞ്ച് തൊഴിലാളികൾ മരിച്ചു. കാൻഡ്ലയിലെ ഇമാമി അഗ്രോ ടെക് കമ്പനിയിലാണ് സംഭവം. മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ഗുജറാത്തിൽ മതിൽ ഇടിഞ്ഞുവീണ് ഏഴ് മരണം; രക്ഷാപ്രവർത്തനം തുടരുന്നു
ഗുജറാത്തിലെ മെഹ്സാനയിൽ സ്വകാര്യ കമ്പനിയുടെ മതിൽ ഇടിഞ്ഞുവീണ് ഏഴ് പേർ മരിച്ചു. ജസൽപൂർ ഗ്രാമത്തിലെ സ്റ്റീൽ ഫാക്ടറിയിൽ ഭൂഗർഭ ടാങ്കിനായി കുഴിയെടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.

എടയാർ പൊട്ടിത്തെറി: നിയമലംഘനം നടത്തി കമ്പനി; അന്വേഷണം ഉടൻ
എറണാകുളം എടയാർ സംസ്കരണ കേന്ദ്രത്തിലെ പൊട്ടിത്തെറിയിൽ കമ്പനി നിയമവിരുദ്ധമായി ബോയിലർ പ്രവർത്തിപ്പിച്ചതായി വെളിപ്പെടുത്തൽ. അപകടത്തിൽ ഒരാൾ മരിച്ചു, മൂന്നുപേർക്ക് പരിക്ക്. കമ്പനിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ.

എടയാര് വ്യവസായ മേഖലയിലെ കമ്പനിയില് പൊട്ടിത്തെറി; ഒരു തൊഴിലാളി മരിച്ചു, മൂന്നുപേര്ക്ക് പരിക്ക്
എടയാര് വ്യവസായ മേഖലയിലെ മൃഗ കൊഴുപ്പ് സംസ്കരണ കമ്പനിയില് പൊട്ടിത്തെറിയുണ്ടായി. ഒഡീഷ സ്വദേശിയായ തൊഴിലാളി മരിച്ചു. മൂന്നുപേര്ക്ക് പരിക്കേറ്റു. അപകട കാരണം സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.

ആന്ധ്രപ്രദേശിലെ മരുന്നു നിർമ്മാണ കമ്പനിയിൽ സ്ഫോടനം: 17 മരണം, 20 പേർക്ക് ഗുരുതര പരിക്ക്
ആന്ധ്രപ്രദേശിലെ അനകപള്ളി ജില്ലയിലെ മരുന്നു നിർമ്മാണ കമ്പനിയിൽ സ്ഫോടനം ഉണ്ടായി. 17 പേർ മരിക്കുകയും 20 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സ്ഥിതിഗതികൾ നിരീക്ഷിക്കുകയും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദേശം നൽകുകയും ചെയ്തു.