Indore

വനിതാ ലോകകപ്പ്: ഓസ്ട്രേലിയൻ താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ
ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുക്കാനെത്തിയ ഓസ്ട്രേലിയൻ താരങ്ങൾ ലൈംഗികാതിക്രമത്തിന് ഇരയായി. മധ്യപ്രദേശിലെ ഇൻഡോറിൽ വെച്ചാണ് സംഭവം നടന്നത്. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ
വനിതാ ലോകകപ്പിനായി ഇൻഡോറിലെത്തിയ ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിലെ രണ്ട് താരങ്ങൾക്കുനേരെ ലൈംഗികാതിക്രമം. കഫേയിൽ നിന്ന് ഹോട്ടലിലേക്ക് മടങ്ങുംവഴി താരങ്ങളെ ആക്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ടീം സുരക്ഷാ മാനേജർ പൊലീസിൽ പരാതി നൽകിയിരുന്നു.

ഇൻഡോറിൽ ആശുപത്രിയിൽ എലി കടിച്ച് നവജാത ശിശു മരിച്ചു; അധികൃതർക്കെതിരെ നടപടി
മധ്യപ്രദേശിലെ ഇൻഡോറിലെ മഹാരാജ യശ്വന്ത് റാവു സർക്കാർ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലായിരുന്ന രണ്ട് നവജാത ശിശുക്കളെ എലി കടിച്ചു. എലി കടിയേറ്റ ഒരു കുട്ടി മരിച്ചു, മരണകാരണം ന്യുമോണിയ ആണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് ആശുപത്രി സൂപ്രണ്ടിനെയും നഴ്സുമാരെയും സസ്പെൻഡ് ചെയ്തു.

ഇൻഡോറിൽ കോളേജ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു; വാട്സ്ആപ്പ് സ്റ്റാറ്റസിൽ ‘നല്ല മകനോ വിദ്യാർത്ഥിയോ ആയില്ല’
ഇൻഡോറിലെ ദ്വാരകാപുരിയിൽ മൂന്നാം വർഷ ബിഎസ്സി വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. മയൂർ രജ്പുത് എന്ന വിദ്യാർത്ഥി 'നല്ല വിദ്യാർത്ഥിയോ മകനോ ആകാൻ കഴിഞ്ഞില്ല' എന്ന് വാട്സ്ആപ്പ് സ്റ്റാറ്റസിൽ കുറിച്ചിരുന്നു. പോലീസ് കേസ് അന്വേഷിക്കുന്നു.

ഇൻഡോറിൽ റഫ്രിജറേറ്ററിനുള്ളിൽ സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയിൽ
ഇൻഡോറിലെ ഒരു വീട്ടിൽ റഫ്രിജറേറ്ററിനുള്ളിൽ സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. കഴിഞ്ഞ വർഷം കൊല്ലപ്പെട്ടതാകാമെന്ന് പോലീസ് സംശയിക്കുന്നു. മുൻ വാടകക്കാരനെ കസ്റ്റഡിയിലെടുത്തു.

ഗർഭിണിയെ പീഡിപ്പിച്ച സൈനികൻ അറസ്റ്റിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
മധ്യപ്രദേശിലെ ഇൻഡോറിൽ ഗർഭിണിയായ യുവതിയെ സൈനികൻ ലൈംഗികമായി പീഡിപ്പിച്ചു. സൈന്യത്തിലെ ലാൻസ് നായിക് ആണ് അറസ്റ്റിലായത്. യുവതിയെ ഭീഷണിപ്പെടുത്തി ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചതായി പരാതി.