Indian Students

യുഎസിലെ പ്രശ്നങ്ങൾ; ഇന്ത്യൻ വിദ്യാർത്ഥികൾ ബദൽ രാജ്യങ്ങൾ തേടുന്നു
അമേരിക്കയിലെ പ്രശ്നങ്ങളും വിസ നിരസിക്കുന്നതിന്റെ തോത് വർധിച്ചതും ഇന്ത്യൻ വിദ്യാർത്ഥികളെ യൂറോപ്യൻ രാജ്യങ്ങളിലേക്കും ദുബായിലേക്കും ആകർഷിക്കുന്നു. കുറഞ്ഞ ചെലവും മികച്ച വിദ്യാഭ്യാസവും എളുപ്പത്തിൽ വിസ ലഭിക്കുന്നതുമാണ് ഈ രാജ്യങ്ങളുടെ ആകർഷണം. ദുബായിയിലെ തൊഴിലവസരങ്ങളും വിദ്യാർത്ഥികളെ ആകർഷിക്കുന്നു.

ഇന്ത്യൻ വിദ്യാർത്ഥികളെ നിയമിക്കാൻ ട്രംപിന്റെ പുതിയ ഗോൾഡ് കാർഡ് പദ്ധതി
അമേരിക്കൻ കമ്പനികൾക്ക് ഇന്ത്യൻ വിദ്യാർത്ഥികളെ നിയമിക്കാൻ പുതിയ ഗോൾഡ് കാർഡ് പദ്ധതി ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. അഞ്ച് മില്യൺ ഡോളർ ഫീസ് അടയ്ക്കുന്നവർക്ക് യുഎസ് പൗരത്വത്തിലേക്കുള്ള വാതിൽ തുറക്കുന്നതാണ് പദ്ധതി. ഈ പുതിയ കാർഡ് ഗ്രീൻ കാർഡിന് സമാനമായ ആനുകൂല്യങ്ങൾ നൽകുമെന്നും ട്രംപ് വ്യക്തമാക്കി.

കാനഡയിലെ പുതിയ കുടിയേറ്റ നിയമങ്ങൾ ഇന്ത്യൻ വിദ്യാർത്ഥികളെ ബാധിക്കും
കാനഡയിലേക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി. ഇന്ത്യയിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള വിദേശ വിദ്യാർത്ഥികളെ ഇത് പ്രതികൂലമായി ബാധിക്കും. ഫെബ്രുവരി മുതൽ പ്രാബല്യത്തിൽ വന്ന നിയമങ്ങൾ അതിർത്തി ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരം നൽകുന്നു.

കാനഡയിൽ വിദ്യാർത്ഥികളെ കാണാനില്ല; 20,000 ഇന്ത്യക്കാർ
കാനഡയിൽ പഠിക്കാനെത്തിയ 20,000 ഇന്ത്യൻ വിദ്യാർത്ഥികളെ കാണാതായി. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 50,000 വിദ്യാർത്ഥികളെയാണ് ഇത്തരത്തിൽ കാണാതായിട്ടുള്ളത്. സ്റ്റഡി പെർമിറ്റ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ.

യു.എസിലെ ഇന്ത്യൻ വിദ്യാർഥികൾ നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾ
യു.എസിൽ ഇന്ത്യൻ വിദ്യാർഥികൾ നേരിടുന്ന തൊഴിൽ പ്രതിസന്ധി വിഷയമാകുന്നു. പാർട്ട് ടൈം ജോലികൾ ലഭിക്കാത്തതിനാൽ വിദ്യാർഥികൾ സാമ്പത്തിക പ്രയാസം നേരിടുന്നു. ബേബി സിറ്റിംഗ് പോലുള്ള ജോലികളിലേക്കും കുടുംബങ്ങളുടെ സഹായത്തിലേക്കും വിദ്യാർഥികൾ തിരിയുന്നു.

കാനഡയുടെ പുതിയ വിസ നയം: ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടി
കാനഡ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ സമ്പ്രദായം അവസാനിപ്പിച്ചു. ഇന്ത്യൻ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ മോഹങ്ങൾക്ക് ഇത് തടസ്സമാകും. ഇന്ത്യ-കാനഡ നയതന്ത്ര പ്രശ്നങ്ങൾ നിലനിൽക്കുന്ന സമയത്താണ് ഈ നീക്കം.

കാനഡ എസ്ഡിഎസ് അവസാനിപ്പിച്ചു; ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചടി
കാനഡ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം പ്രോഗ്രാം അടിയന്തരമായി അവസാനിപ്പിച്ചു. ഇന്ത്യ ഉൾപ്പെടെ 13 രാജ്യങ്ങളിലേക്കുള്ള വിസ സ്കീമായിരുന്നു ഇത്. എല്ലാ വിദ്യാർഥികൾക്കും തുല്യ പരിഗണന നൽകുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് കാനഡ വ്യക്തമാക്കി.

ടെക്സസിലെ വാഹനാപകടത്തിൽ നാല് ഇന്ത്യൻ യുവാക്കൾ മരണപ്പെട്ടു
ടെക്സസിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് ഇന്ത്യൻ യുവാക്കൾ മരണമടഞ്ഞു. മൂന്ന് ഹൈദരാബാദ് സ്വദേശികളും ഒരു തമിഴ്നാട് സ്വദേശിയുമാണ് കൊല്ലപ്പെട്ടത്. അപകടത്തിൽപ്പെട്ട എസ്യുവി കാറിന് തീപിടിച്ച് യാത്രക്കാരുടെ ശരീരം കത്തിക്കരിഞ്ഞു.

അമേരിക്കയിൽ നിന്ന് 48 ഇന്ത്യൻ വിദ്യാർത്ഥികളെ തിരിച്ചയച്ചു; കാരണം അവ്യെക്തം
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അമേരിക്കയിൽ നിന്ന് 48 ഇന്ത്യൻ വിദ്യാർത്ഥികളെ കാരണം വ്യക്തമാക്കാതെ തിരിച്ചയച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ലോക്സഭയിൽ വെളിപ്പെടുത്തി. തെലുഗു ദേശം പാർട്ടി എംപി ...