Indian Expatriates
അബ്ദുൽ റഹീമിന്റെ മോചനം: കുടുംബം ആശങ്കയിൽ, നടപടി വൈകുന്നു
കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിൽ നടപടി വൈകുന്നതിൽ കുടുംബം ആശങ്ക പ്രകടിപ്പിച്ചു. മോചന ദ്രവ്യം നൽകിയിട്ടും റഹീമിന്റെ മോചനം സാധ്യമായിട്ടില്ല. കേന്ദ്രസർക്കാരും എംബസിയും ഇടപെടണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
സി വി റപ്പായിയുടെ ആത്മകഥ ‘എ ടെയിൽ ഓഫ് ടു ജേർണീസ്’ ദോഹയിൽ പ്രകാശനം ചെയ്തു
നോർക്ക റൂട്ട്സ് ഡയറക്ടറും ഖത്തറിലെ ആദ്യകാല പ്രവാസിയുമായ സി വി റപ്പായിയുടെ ആത്മകഥ 'എ ടെയിൽ ഓഫ് ടു ജേർണീസ്' ദോഹയിൽ പ്രകാശനം ചെയ്തു. ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ പുസ്തകം പ്രകാശനം നിർവഹിച്ചു. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ വളർച്ചകൾ മനസ്സിലാക്കാൻ പുസ്തകം സഹായകരമാകുമെന്ന് അംബാസഡർ പറഞ്ഞു.
കുവൈത്ത് മംഗഫ് തീപിടിത്തം: കുറ്റകൃത്യം സംശയിക്കേണ്ടതില്ലെന്ന് അന്വേഷണ റിപ്പോർട്ട്
കുവൈത്തിലെ മംഗഫ് തീപിടിത്തത്തിൽ 49 പേർ മരിച്ച സംഭവത്തിന്റെ അന്വേഷണ റിപ്പോർട്ട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. തീപിടിത്തം ആകസ്മികമാണെന്നും കുറ്റകൃത്യം സംശയിക്കേണ്ട സാഹചര്യമില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. മരിച്ചവരിൽ 44 ഇന്ത്യക്കാരും 24 മലയാളികളും ഉൾപ്പെടുന്നു.
ഗൾഫ് രാജ്യങ്ങളിൽ ഒരു വർഷത്തിനിടെ 647 ഇന്ത്യക്കാർ അപകടത്തിൽ മരിച്ചു: വിദേശകാര്യ സഹമന്ത്രി
കഴിഞ്ഞ ഒരു വർഷത്തിനിടെ വിവിധ ഗൾഫ് രാജ്യങ്ങളിൽ 647 ഇന്ത്യക്കാർ അപകടങ്ങളിൽ മരിച്ചതായി വിദേശകാര്യ സഹമന്ത്രി കീർത്തി വർധസിങ് ലോക്സഭയിൽ വെളിപ്പെടുത്തി. ബിഹാറിൽ നിന്നുള്ള എംപി രാജീവ് ...