Indian Air Force

ആഗ്രയ്ക്ക് സമീപം മിഗ്-29 യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് രക്ഷപ്പെട്ടു
ഉത്തർപ്രദേശിലെ ആഗ്രയ്ക്ക് സമീപം ഇന്ത്യൻ വ്യോമസേനയുടെ മിഗ്-29 യുദ്ധവിമാനം തകർന്നുവീണു. വ്യോമാഭ്യാസത്തിനിടെയാണ് അപകടമുണ്ടായത്. പൈലറ്റ് സുരക്ഷിതമായി രക്ഷപ്പെട്ടു, വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.

ചെന്നൈ എയർഷോയിൽ ദുരന്തം: അഞ്ച് പേർ മരിച്ചു, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്
ചെന്നൈയിൽ നടന്ന ഇന്ത്യൻ വ്യോമസേനയുടെ എയർഷോയിൽ 13 ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തു. സൂര്യാഘാതവും നിർജലീകരണവും മൂലം അഞ്ച് പുരുഷന്മാർ മരണമടഞ്ഞു. 200 ഓളം പേർ കുഴഞ്ഞുവീണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.

ചെന്നൈ എയർ ഷോയിൽ ദുരന്തം: നാല് പേർ മരിച്ചു, 96 പേർ ആശുപത്രിയിൽ
ചെന്നൈയിലെ മറീന ബീച്ചിൽ നടന്ന ഇന്ത്യൻ വ്യോമസേനയുടെ അഭ്യാസ പ്രകടനത്തിൽ നാല് പേർ മരിച്ചു. 96 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഏറ്റവും കൂടുതൽ കാണികളുണ്ടായ എയർ ഷോ ആയി പരിപാടി മാറി.

ജമ്മു കശ്മീരിൽ എയർ ഫോഴ്സ് വിങ് കമാണ്ടർക്കെതിരെ ബലാത്സംഗ ആരോപണം; വനിതാ ഫ്ലയിങ് ഓഫീസർ പരാതി നൽകി
ജമ്മു കശ്മീരിൽ എയർ ഫോഴ്സ് വിങ് കമാണ്ടർക്കെതിരെ വനിതാ ഫ്ലയിങ് ഓഫീസർ ബലാത്സംഗ ആരോപണം ഉന്നയിച്ചു. 2023 ഡിസംബർ 31 ന് നടന്ന സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഐപിസി 376 (2) വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കേദാർനാഥിൽ ഹെലികോപ്റ്റർ തകർന്നു വീണു; ആളപായമില്ല
കേദാർനാഥിൽ ഹെലികോപ്റ്റർ തകർന്നു വീണു. വ്യോമസേനയുടെ MI 17 ഹെലികോപ്റ്റർ ഉപയോഗിച്ച് എയർ ലിഫ്റ്റ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സംഭവത്തിൽ ആളപായമില്ല.

മുണ്ടക്കൈ ദുരന്തം: ഒറ്റപ്പെട്ടവരെ രക്ഷിക്കാൻ എയർഫോഴ്സ് ഹെലികോപ്റ്റർ; രക്ഷാപ്രവർത്തനം തുടരുന്നു
മുണ്ടക്കൈയിലെ ദുരന്തഭൂമിയിൽ ഒറ്റപ്പെട്ടവരെ രക്ഷിക്കാൻ എയർഫോഴ്സിന്റെ രക്ഷാപ്രവർത്തനം ആരംഭിച്ചു. വയനാട്ടിൽ വ്യോമസേനയുടെ ധ്രുവ് ഹെലികോപ്റ്റർ എത്തിച്ചേർന്നു. അതിസാഹസികമായി ദുരന്തഭൂമിയിൽ ലാൻഡ് ചെയ്ത ഹെലികോപ്റ്റർ പരുക്കേറ്റവരെ എയർലിഫ്റ്റ് ചെയ്യുകയാണ്. ...