IMA

മെഡിക്കൽ കോളജ് ശാസ്ത്രക്രിയ വിവാദം: ഡോ.ഹാരിസ് ഹസന്റെ മൊഴിയെടുക്കും, പിന്തുണയുമായി ഐഎംഎ
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ പ്രതിസന്ധി തുറന്നുപറഞ്ഞ ഡോ. ഹാരിസ് ഹസനെതിരായ വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് മൊഴിയെടുത്തേക്കും. യൂറോളജി വിഭാഗത്തിലെ ശസ്ത്രക്രിയ ഉപകരണ ഭാഗം കാണാതായെന്ന റിപ്പോർട്ടിന്റെ ഭാഗമായാണ് ഹാരിസിന്റെ മൊഴി രേഖപ്പെടുത്തുക. ഡോക്ടർക്കെതിരെ നടപടിയുമായി ആരോഗ്യവകുപ്പ് മുന്നോട്ട് പോകുമ്പോൾ, ഐഎംഎയും കെജിഎംസിടിഎയും ഡോക്ടർക്ക് പിന്തുണ പ്രഖ്യാപിച്ചു.

മെഡിക്കൽ കോളേജ് വിവാദം: ഡോ.ഹാരിസ് ഹസന് പിന്തുണയുമായി ഐഎംഎ
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയാ വിവാദത്തിൽ ഡോക്ടർ ഹാരിസ് ഹസന് പിന്തുണയുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. വെളിപ്പെടുത്തലുകളുടെ പേരിൽ പ്രതികാര നടപടികൾ സ്വീകരിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് ഐഎംഎ അറിയിച്ചു. മെഡിക്കൽ കോളജുകൾ നേരിടുന്ന വെല്ലുവിളികൾ പഠിച്ച് പരിഹരിക്കാൻ പ്രത്യേക വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

വ്യാജ ഡോക്ടർമാർക്കെതിരെ കർശന നടപടി വേണമെന്ന് ഐഎംഎ
വ്യാജ ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. ഡോക്ടർമാർ അംഗീകൃത ബിരുദങ്ങളും രജിസ്ട്രേഷൻ നമ്പറും പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശിച്ചു. യോഗ്യതകൾ പരിശോധിക്കാനുള്ള സംവിധാനം വേണമെന്നും IMA ആവശ്യപ്പെട്ടു.

കൊൽക്കത്ത ഡോക്ടർ കൊലപാതകം: ആരോഗ്യപ്രവർത്തകർക്ക് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഐഎംഎ പ്രധാനമന്ത്രിക്ക് കത്തയച്ചു
കൊൽക്കത്തയിൽ പിജി ഡോക്ടറുടെ കൊലപാതകത്തെ തുടർന്ന് ഐഎംഎ പ്രധാനമന്ത്രിക്ക് കത്തയച്ചു. ആശുപത്രികളിൽ സുരക്ഷ ശക്തമാക്കണമെന്നും കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ഡോക്ടർമാരുടെ പ്രതിഷേധം നടക്കുന്നു.

കൊൽക്കത്ത ഡോക്ടർ കൊലപാതകം: ഐഎംഎ 24 മണിക്കൂർ സമരം പ്രഖ്യാപിച്ചു, രാജ്യവ്യാപക പ്രതിഷേധം ശക്തം
കൊൽക്കത്തയിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നു. ഐഎംഎ നാളെ രാവിലെ 6 മണി മുതൽ 24 മണിക്കൂർ സമരം പ്രഖ്യാപിച്ചു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണയും ബിജെപിയുടെ മെഴുകുതിരി മാർച്ചും നടക്കും.