Illicit Liquor

താമരശ്ശേരിയിൽ 950 ലിറ്റർ വാഷ് പിടികൂടി; വാറ്റുപകരണങ്ങളും കണ്ടെത്തി
നിവ ലേഖകൻ
കോഴിക്കോട് താമരശ്ശേരിയിൽ 950 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. പുല്ലാഞ്ഞിമേട് - കോളിക്കൽ റോഡിൽ നടത്തിയ പരിശോധനയിലാണ് എക്സൈസ് സംഘം ഇവ കണ്ടെത്തിയത്. താമരശ്ശേരി എക്സൈസ് ഇൻസ്പെക്ടർ N K ഷാജിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതികളെ പിടികൂടാൻ സാധിച്ചിട്ടില്ല.

ഓണം സ്പെഷ്യൽ കുലുക്കി സർബത്ത് പേരിൽ വ്യാജ മദ്യ വിൽപന: രണ്ടുപേർ അറസ്റ്റിൽ
നിവ ലേഖകൻ
എറണാകുളത്ത് വ്യാജ മദ്യ വിൽപന നടത്തിയ രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ഓണം സ്പെഷ്യൽ കുലുക്കി സർബത്ത് എന്ന പേരിലാണ് വിൽപന നടത്തിയത്. 20 ലിറ്റർ ചാരായവും 950 ലിറ്റർ വാഷും പിടിച്ചെടുത്തു.