എറണാകുളം എരൂരിൽ നിന്നും മൂന്ന് ബംഗ്ലാദേശ് പൗരന്മാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ത്യയിൽ പ്രവേശിക്കുന്നതിനോ താമസിക്കുന്നതിനോ ഉള്ള സാധുവായ രേഖകൾ ഇവരുടെ പക്കൽ ഉണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ട് വർഷത്തിനിടെ കൊച്ചിയിൽ നിന്ന് മാത്രം 15 ബംഗ്ലാദേശികളെ പിടികൂടിയിട്ടുണ്ട്.