idukki

കട്ടപ്പന ലിഫ്റ്റ് അപകടം: കാരണം ലിഫ്റ്റ് പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിലെ പിഴവെന്ന് കണ്ടെത്തൽ
ഇടുക്കി കട്ടപ്പനയിൽ ലിഫ്റ്റ് അപകടത്തിൽ വ്യാപാരി മരിച്ച സംഭവത്തിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. പ്രവർത്തനരഹിതമായ ലിഫ്റ്റ് പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിലെ പിഴവാണ് അപകടകാരണമെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. കട്ടപ്പന പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം നടത്തുന്നുണ്ട്.

ഇടുക്കിയിൽ അതിതീവ്ര മഴ; റെഡ് അലേർട്ട്, ജാഗ്രതാ നിർദ്ദേശം
ഇടുക്കിയിൽ കനത്ത മഴയെ തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണി കണക്കിലെടുത്ത് ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

ഇടുക്കി കരിമണ്ണൂരിൽ ലൈഫ് മിഷൻ ഫ്ലാറ്റ് ചോർന്നൊലിക്കുന്നു; ദുരിതത്തിലായി ഗുണഭോക്താക്കൾ
ഇടുക്കി കരിമണ്ണൂരിൽ ഭവനരഹിതർക്കായി സർക്കാർ നിർമിച്ചു നൽകിയ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയം ചോർന്നൊലിക്കുന്നു. ഗുണഭോക്താക്കൾക്ക് ഫ്ലാറ്റ് കൈമാറി രണ്ട് വർഷം തികയും മുൻപേ പല ഭാഗങ്ങളും അടർന്ന് വീഴുന്ന അവസ്ഥയാണ്. ഫ്ലാറ്റുകൾ ചോർന്നൊലിക്കുന്നതും, ഭിത്തികൾ ഇടിഞ്ഞു വീഴാറായതുമാണ് ദുരിതത്തിന് കാരണം.

ഇടുക്കി മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു; ജാഗ്രതാ നിർദ്ദേശവുമായി ജില്ലാ ഭരണകൂടം
ഇടുക്കി ജില്ലയിലെ മലങ്കര ഡാമിന്റെ അഞ്ച് ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഷട്ടറുകൾ തുറന്നത്. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി.

ഭൂപതിവ് ചട്ടം 23ന് അന്തിമമാകും; മുഖ്യമന്ത്രിയുടെ യോഗം വിളിച്ചു
ഭൂപതിവ് ചട്ട ഭേദഗതി ഈ മാസം 23ന് അന്തിമമാകും. റവന്യൂ വകുപ്പ് തയ്യാറാക്കിയ ചട്ടങ്ങൾക്ക് അംഗീകാരം നൽകുന്നതിനായി മുഖ്യമന്ത്രി യോഗം വിളിച്ചു. 1977ന് മുൻപ് കുടിയേറിയവർക്ക് വനഭൂമി പതിച്ചു നൽകുന്നതിനുള്ള തടസ്സങ്ങൾ നീങ്ങും.

ഇടുക്കിയിൽ യുവാവിനെ കൂട്ടം ചേർന്ന് മർദിച്ചു; എട്ടുപേർ അറസ്റ്റിൽ
ഇടുക്കി തോപ്രാംകുടിയിൽ യുവാവിനെ കൂട്ടം ചേർന്ന് മർദിച്ച കേസിൽ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച നടന്ന ഒരു ഉത്സവത്തിനിടയിൽ ഉണ്ടായ വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവ് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലാണ്.

കരിങ്കല്ലുകൾ പതിച്ചു; മൂന്നാർ ഗ്യാപ്പ് റോഡിൽ ഗതാഗത നിരോധനം
കരിങ്കല്ലുകൾ റോഡിലേക്ക് പതിച്ചതിനെ തുടർന്ന് മൂന്നാർ ഗ്യാപ്പ് റോഡിലൂടെയുള്ള ഗതാഗതം ഇടുക്കി ജില്ലാ കളക്ടർ നിരോധിച്ചു. കൂടുതൽ കല്ലുകൾ താഴേക്ക് പതിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ഈ നടപടി. മഴ തുടരാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലൂടെയുള്ള യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു.

ഇടുക്കിയിൽ ‘എന്റെ കേരളം’ പരിപാടിയിൽ റാപ്പർ വേടൻ പങ്കെടുത്തു
വിവാദങ്ങൾക്കിടെ ഇടുക്കിയിൽ നടന്ന 'എന്റെ കേരളം' പരിപാടിയിൽ റാപ്പർ വേടൻ പങ്കെടുത്തു. തന്റെ തെറ്റുകൾ ആവർത്തിക്കരുതെന്ന് ആരാധകരോട് അഭ്യർത്ഥിച്ച വേടൻ, പുതിയൊരു തുടക്കത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ചു. കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടെയാണ് പരിപാടി നടന്നത്.

വേടന്റെ പരിപാടിക്ക് കനത്ത സുരക്ഷ; 10,000 പേർ എത്തുമെന്ന് വിലയിരുത്തൽ, 8000 പേർക്ക് മാത്രം പ്രവേശനം
ഇടുക്കിയിൽ നടക്കുന്ന വേടന്റെ പരിപാടിക്ക് വൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 10,000 പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും 8,000 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ഇടുക്കി എസ്പിയുടെ നേതൃത്വത്തിൽ 200 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

വേടൻ വിവാദം: വനം വകുപ്പിനെതിരെ സിപിഐ ജോയിന്റ് കൗൺസിൽ
റാപ്പർ വേടനെതിരായ നടപടിയിൽ വനം വകുപ്പിനെതിരെ സിപിഐ സംഘടനാ ജോയിന്റ് കൗൺസിൽ വിമർശനവുമായി രംഗത്ത്. വനംമന്ത്രിക്ക് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനാവുന്നില്ലെന്നും വേടനെ വേട്ടയാടിയവർക്കെതിരെ നടപടി വേണമെന്നും ജോയിന്റ് കൗൺസിൽ ആവശ്യപ്പെട്ടു. ഇടുക്കിയിൽ നടക്കുന്ന സർക്കാർ പരിപാടിയിൽ വേടൻ പങ്കെടുക്കും.

വിവാദങ്ങൾക്കിടെ റാപ്പർ വേടൻ ഇന്ന് ഇടുക്കിയിൽ സർക്കാർ പരിപാടിയിൽ പങ്കെടുക്കും
ഇടുക്കിയിൽ നടക്കുന്ന 'എന്റെ കേരളം' പ്രദർശന വിപണന മേളയിൽ റാപ്പർ വേടൻ ഇന്ന് പരിപാടി അവതരിപ്പിക്കും. വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ വൈകിട്ട് ഏഴുമണിക്കാണ് പരിപാടി. കഞ്ചാവ് കേസിൽ അറസ്റ്റിലായതിനെ തുടർന്ന് നേരത്തെ റദ്ദാക്കിയ പരിപാടിയാണ് വീണ്ടും സംഘടിപ്പിക്കുന്നത്.

എന്റെ കേരളം പരിപാടിയിൽ വേടന് വീണ്ടും വേദി
ഇടുക്കിയിൽ നടക്കുന്ന എന്റെ കേരളം പരിപാടിയിൽ റാപ്പർ വേടൻ വീണ്ടും വേദിയൊരുക്കുന്നു. നാളെ വൈകിട്ടാണ് വേടന്റെ റാപ്പ് ഷോ. എറണാകുളത്തെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തെത്തുടർന്ന് നേരത്തെ ഇടുക്കിയിലെ പരിപാടിയിൽ നിന്ന് വേടനെ ഒഴിവാക്കിയിരുന്നു.