idukki

പൂപ്പാറയിൽ കോടതി ഉത്തരവ് ലംഘിച്ച് കട തുറന്നു; രണ്ടുപേർക്കെതിരെ കേസ്
ഇടുക്കി പൂപ്പാറയിൽ റവന്യു വകുപ്പ് സീൽ ചെയ്ത വ്യാപാര സ്ഥാപനങ്ങൾ പൂട്ട് തകർത്ത് തുറന്ന സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസെടുത്തു. ഭൂ സംരക്ഷണ നിയമലംഘനം, സർക്കാർ വസ്തു നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൂട്ട് തകർത്ത് തുറന്ന വ്യാപാര സ്ഥാപനം റവന്യു ഉദ്യോഗസ്ഥർ എത്തി വീണ്ടും സീൽ ചെയ്തു.

ഇടുക്കിയിൽ കനത്ത മഴയിൽ ടാർ ചെയ്ത റോഡ് 24 മണിക്കൂറിനുള്ളിൽ തകർന്നു; നാട്ടുകാർ പ്രതിഷേധവുമായി
ഇടുക്കിയിലെ കമ്പംമെട്ട് വണ്ണപ്പുറം റോഡ് കനത്ത മഴയിൽ ടാർ ചെയ്ത് 24 മണിക്കൂറിനുള്ളിൽ പൊളിഞ്ഞു. നിർമ്മാണത്തിൽ ക്രമക്കേട് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. 78 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന റോഡിന്റെ ഗുണനിലവാരത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നു.

വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്
ഇടുക്കി കട്ടപ്പനയിൽ 65 വയസ്സുള്ള അമ്മിണിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. അയൽവാസിയായ മണി എന്ന പ്രതിക്കാണ് ഇടുക്കി അഡീഷണൽ കോടതി ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി പ്രതി 23 വർഷം ശിക്ഷ അനുഭവിക്കേണ്ടി വരും.

ഹൈക്കോടതി വിധി മറികടന്ന് പ്രവർത്തനാനുമതി നൽകിയ ചിന്നക്കനാൽ പഞ്ചായത്ത് സെക്രട്ടറിക്ക് സസ്പെൻഷൻ
ഇടുക്കിയിലെ ചിന്നക്കനാൽ പഞ്ചായത്തിൽ ഹൈക്കോടതി വിധി മറികടന്ന് 7 കെട്ടിടങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയ പഞ്ചായത്ത് സെക്രട്ടറി മധുസൂദനൻ ഉണ്ണിത്താനെ സസ്പെൻഡ് ചെയ്തു. വിജിലൻസ് അന്വേഷണത്തിൽ ഗുരുതര കൃത്യവിലോപവും നിയമലംഘനവും കണ്ടെത്തി. സെക്രട്ടറിയോട് കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.

മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസ് അന്തരിച്ചു
മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസ് അന്തരിച്ചു. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. ഇടുക്കി മുൻ എംപി, സിഐടിയു സംസ്ഥാന സെക്രട്ടറി, എൽഡിഎഫ് മുൻ കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ചിന്നക്കനാലിൽ ഹൈക്കോടതി ഉത്തരവ് മറികടന്ന് കെട്ടിടങ്ങൾക്ക് അനുമതി നൽകി പഞ്ചായത്ത് സെക്രട്ടറി
ഇടുക്കി ചിന്നക്കനാലിൽ ഹൈക്കോടതി ഉത്തരവ് മറികടന്ന് കെട്ടിടങ്ങൾക്ക് പ്രവർത്തന അനുമതി നൽകി പഞ്ചായത്ത് സെക്രട്ടറി. റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമോ നൽകിയ അഞ്ച് കെട്ടിടങ്ങൾക്കാണ് അനുമതി നൽകിയത്. സെക്രട്ടറിയുടെ നടപടി പരിശോധിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

ബെംഗളൂരുവിൽ ട്രെയിനിൽ നിന്ന് വീണ മലയാളി യുവാവ് മരിച്ചു
ബെംഗളൂരുവിൽ ട്രെയിനിൽ നിന്ന് വീണ മലയാളി യുവാവ് മരിച്ചു. ഇടുക്കി സ്വദേശി ദേവനന്ദൻ (24) ആണ് മരിച്ചത്. സുഹൃത്തുക്കളെ കാണാൻ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ഷെഫീഖിനെ ഉപേക്ഷിക്കില്ല; സർക്കാർ ജോലി നിരസിച്ച് രാഗിണി
ഇടുക്കി കുമളിയിലെ ഷെഫീഖിനെ 11 വർഷമായി പരിചരിക്കുന്ന രാഗിണിക്ക് സർക്കാർ ജോലി ലഭിച്ചു. എന്നാൽ ഷെഫീഖിനെ ഉപേക്ഷിച്ച് ജോലിക്ക് പോകാൻ രാഗിണി തയ്യാറല്ല. ഷെഫീഖിനൊപ്പം നിൽക്കാൻ കഴിയുന്ന തരത്തിലുള്ള ജോലി മാത്രമേ സ്വീകരിക്കൂ എന്ന നിലപാടിലാണ് രാഗിണി.

‘കപ്പ്’ സിനിമ സെപ്റ്റംബർ 27-ന് തിയേറ്ററുകളിൽ; ബാഡ്മിന്റൺ സ്വപ്നങ്ങളുടെ കഥ
അനന്യാ ഫിലിംസിൻ്റെ ബാനറിൽ നിർമ്മിച്ച 'കപ്പ്' എന്ന ചിത്രം സെപ്റ്റംബർ 27-ന് റിലീസ് ചെയ്യുന്നു. ഇടുക്കിയിലെ ഒരു യുവാവിന്റെ ബാഡ്മിന്റൺ സ്വപ്നങ്ങളെ കുറിച്ചുള്ള കഥയാണിത്. മാത്യു തോമസ്, റിയാ ഷിബു, നമിതാ പ്രമോദ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പ് റൂൾ കർവ് പരിധിക്ക് താഴെ; അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്ന് കളക്ടർ
മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നു. ഇടുക്കിയിൽ 2366. 90 അടിയും മുല്ലപ്പെരിയാറിൽ 131. 75 അടിയുമാണ് നിലവിലെ ജലനിരപ്പ്. രണ്ട് അണക്കെട്ടുകളിലും ജലനിരപ്പ് റൂൾ ...

ഇടുക്കി അടിമാലിയിൽ ആദിവാസി യുവതി കൊല്ലപ്പെട്ടു; ഭർത്താവ് അറസ്റ്റിൽ
ഇടുക്കി അടിമാലി വാളറയിൽ ആദിവാസി യുവതിയെ കൊലപ്പെടുത്തിയ സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. അഞ്ചാംമയിൽ കുടി സ്വദേശിനി ജലജയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ബാലകൃഷ്ണനെ അടിമാലി ...

ഇടുക്കിയിൽ യുവാവിനെ കാറിൽ കെട്ടിയിട്ട് ക്വട്ടേഷൻ സംഘം ഫോൺ കവർന്നു
ഇടുക്കി അടിമാലിയിൽ ഒരു യുവാവിനെ കാറിൽ കെട്ടിയിട്ട് ക്വട്ടേഷൻ സംഘം ഫോൺ കവർന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നു. കുഞ്ചിത്തണ്ണി ഉപ്പാർ സ്വദേശിയായ സുമേഷ് സോമൻ എന്ന യുവാവിനെ ...