എറണാകുളം ചോറ്റാനിക്കരയിലെ അടച്ചിട്ട വീട്ടില് നിന്ന് കണ്ടെത്തിയ മനുഷ്യ അസ്ഥികൂടം വൈദ്യശാസ്ത്ര പഠനത്തിനുള്ളതാണെന്ന് വ്യക്തമായി. പോലീസ് അന്വേഷണത്തില് അസ്ഥികള് പഠനാവശ്യങ്ങള്ക്കായി ഉപയോഗിക്കുന്നവയാണെന്നും അവ ദ്രവിക്കാതിരിക്കാന് പോളിഷ് ചെയ്തിട്ടുണ്ടെന്നും കണ്ടെത്തി. കൂടുതല് പരിശോധനകള് നടത്താന് പോലീസ് തയ്യാറെടുക്കുന്നു.