Human Rights Violation

വിയ്യൂർ ജയിലിൽ തടവുകാരെ മർദ്ദിച്ചെന്ന് പരാതി; ജയിൽ അധികൃതരുടെ വാദം പൊളിയുന്നു
തൃശൂർ വിയ്യൂർ ജയിലിൽ തടവുകാർക്കെതിരെ നടന്ന മർദ്ദനത്തിൽ ജയിൽ അധികൃതർക്കെതിരെ ആരോപണവുമായി ജസ്റ്റിസ് ഫോർ പ്രിസണേഴ്സ്. മാവോയിസ്റ്റ് തടവുകാരൻ മനോജിനെയും എൻഐഎ തടവുകാരൻ അസറുദ്ദീനെയും ഉദ്യോഗസ്ഥർ മർദ്ദിച്ചുവെന്നും, ഇത് പുറത്തറിയാതിരിക്കാൻ വ്യാജ പ്രചരണം നടത്തിയെന്നും ആരോപണം. സംഭവത്തിൽ മനുഷ്യാവകാശ പ്രവർത്തകർ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.

ജോർജിയയിൽ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ദുരനുഭവം; മോശം പെരുമാറ്റമെന്ന് പരാതി
ജോർജിയ സന്ദർശിക്കാനെത്തിയ ഇന്ത്യൻ വിനോദസഞ്ചാരികൾക്കെതിരെ അതിർത്തിയിൽ മോശം പെരുമാറ്റമുണ്ടായതായി പരാതി. മതിയായ രേഖകളുണ്ടായിട്ടും ഉദ്യോഗസ്ഥർ അപമാനിച്ചുവെന്ന് ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനും ടാഗ് ചെയ്ത് പരാതി നൽകി.

കസ്റ്റഡി മർദ്ദനം: പ്രതിരോധത്തിലായി ആഭ്യന്തര വകുപ്പും പൊലീസും
സംസ്ഥാനത്ത് കസ്റ്റഡി മർദ്ദനങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിൽ ആഭ്യന്തര വകുപ്പും പൊലീസും പ്രതിരോധത്തിലായിരിക്കുകയാണ്. കുന്നംകുളത്തിന് പിന്നാലെ പീച്ചി, കോന്നി സ്റ്റേഷനുകളിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയപരമായ ഭേദമില്ലാതെ, പൊലീസിലെ ക്രിമിനലുകൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

അടൂരിൽ ഒമ്പതാം ക്ലാസുകാരനെ പുറത്തിരുത്തി; മനുഷ്യാവകാശ കമ്മീഷന് പരാതി
അടൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ മുടി വെട്ടിയതിൻ്റെ പേരിൽ ക്ലാസിന് പുറത്ത് നിർത്തി. അടൂർ ഹോളി ഏഞ്ചൽസ് ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. മനുഷ്യാവകാശ കമ്മീഷനും CWCക്കും കുട്ടിയുടെ പിതാവ് പരാതി നൽകി.

“പൊലീസുകാരെ കസേരയിലിരുത്തില്ലെന്ന് അന്ന് ഉറപ്പിച്ചു”; പേരൂർക്കട സ്റ്റേഷനിലെ അനുഭവം തുറന്ന് പറഞ്ഞ് ആർ.ബിന്ദു
തിരുവനന്തപുരത്ത് സ്വർണ്ണമാല മോഷ്ടിച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത ദളിത് യുവതിക്ക് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ദുരനുഭവം. 20 മണിക്കൂറോളം സ്റ്റേഷനിൽ നിർത്തി, കുടിവെള്ളം പോലും നൽകിയില്ലെന്ന് ആർ.ബിന്ദു ആരോപിച്ചു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ട് കേസ് ഡിവൈഎസ്പി അന്വേഷിക്കണമെന്ന് ഉത്തരവിട്ടു.

പത്തനംതിട്ട പൊലീസ് അതിക്രമം: കോടതിയെ സമീപിക്കാന് പരാതിക്കാര്
വിവാഹ സല്ക്കാരത്തില് പങ്കെടുത്തവരെ പൊലീസ് മര്ദ്ദിച്ച സംഭവത്തില് പരാതിക്കാര് കോടതിയെ സമീപിക്കുന്നു. നിസാര വകുപ്പുകള് മാത്രമാണ് ചുമത്തിയിരിക്കുന്നതെന്നും പട്ടികജാതി വര്ഗ്ഗ അതിക്രമ നിരോധന നിയമവും വധശ്രമക്കുറ്റവും ചുമത്തണമെന്നും അവര് ആവശ്യപ്പെടുന്നു. മനുഷ്യാവകാശ കമ്മീഷനെയും പട്ടികജാതി കമ്മീഷനെയും സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.