HPCL

എലത്തൂർ ഇന്ധന ചോർച്ച: എച്ച്പിസിഎലിനെതിരെ പൊലീസ് കേസ്
കോഴിക്കോട് എലത്തൂരിലെ ഇന്ധന ചോർച്ചയിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിനെതിരെ പൊലീസ് കേസെടുത്തു. കൗൺസിലർ മനോഹരൻ മാങ്ങാറിയുടെ പരാതിയിലാണ് നടപടി. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഐഎഎസ് സംഭവത്തെ ഗുരുതരമായ വീഴ്ചയായി വിലയിരുത്തി.

എലത്തൂർ ഡീസൽ ചോർച്ച: ജലാശയങ്ങളിലെ ഇന്ധനം നിർവീര്യമാക്കൽ പ്രക്രിയ ആരംഭിച്ചു
കോഴിക്കോട് എലത്തൂരിൽ ഡീസൽ ചോർന്ന സംഭവത്തിൽ ജലാശയങ്ങളിലെ ഇന്ധനം നിർവീര്യമാക്കുന്ന നടപടികൾ തുടങ്ങി. ആരോഗ്യ വകുപ്പ് പ്രദേശവാസികളുടെ ആരോഗ്യനില പരിശോധിക്കുന്നു. ഹിന്ദുസ്ഥാൻ പെട്രോളിയം മാനേജ്മെന്റിനെതിരെ കേസെടുത്തു.

എലത്തൂർ ഇന്ധന ചോർച്ച: വിവിധ വകുപ്പുകൾ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും
കോഴിക്കോട് എലത്തൂരിലെ എച്ച്പിസിഎൽ ഇന്ധന ചോർച്ചയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ ഇന്ന് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. ജലാശയങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും. കമ്പനിയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി പ്രാഥമിക റിപ്പോർട്ടിൽ കണ്ടെത്തി.

കോഴിക്കോട് എലത്തൂർ ഇന്ധന ചോർച്ച: എച്ച്പിസിഎല്ലിന്റെ ഗുരുതര വീഴ്ച – ജില്ലാ കളക്ടർ
കോഴിക്കോട് എലത്തൂരിലെ എച്ച്പിസിഎൽ പ്ലാന്റിൽ നിന്നുണ്ടായ ഇന്ധന ചോർച്ചയിൽ കമ്പനിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായതായി ജില്ലാ കളക്ടർ വ്യക്തമാക്കി. 1500 ലിറ്റർ ഡീസൽ ചോർന്ന് പുഴയിലേക്കും കടലിലേക്കും പടർന്നു. പ്രദേശത്തെ ജലസ്രോതസ്സുകൾ വൃത്തിയാക്കാനും പരിസരവാസികളുടെ ആരോഗ്യം പരിശോധിക്കാനും നടപടികൾ സ്വീകരിച്ചു.

എച്ച്.പി.സി.എൽ രാജസ്ഥാൻ റിഫൈനറി ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് നിയമനം
എച്ച്.പി.സി.എൽ രാജസ്ഥാൻ റിഫൈനറി ലിമിറ്റഡ് വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ജൂനിയർ എക്സിക്യൂട്ടിവ്, അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫിസർ, എൻജിനീയർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ. ഒക്ടോബർ നാലുവരെ ഓൺലൈനായി അപേക്ഷിക്കാം.