Hotel Attack

ബിരിയാണി നൽകാത്തതിന് ഹോട്ടൽ ജീവനക്കാരനെ ആക്രമിച്ചു; രണ്ട് പേർക്കെതിരെ കേസ്
കൊല്ലത്ത് ബിരിയാണി നൽകാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരന് നേരെ ആക്രമണം. ഇരവിപുരം വഞ്ചികോവിലിൽ നെല്ലിക്ക ഹോട്ടലിലെ ജീവനക്കാരനായ രാഹുലിനെയാണ് ആക്രമിച്ചത്. സംഭവത്തിൽ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു.

മലപ്പുറത്ത് ഹോട്ടൽ ജീവനക്കാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ
മലപ്പുറം കൊളത്തൂരിൽ ഹോട്ടൽ ജീവനക്കാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഭക്ഷണം വൈകിയെന്ന് ആരോപിച്ച് ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

താമരശ്ശേരിയിൽ ഹോട്ടലിൽ പണം ചോദിച്ചതിന് മദ്യലഹരിയിൽ ചില്ല് തകർത്തു; ഒരാൾ അറസ്റ്റിൽ
കോഴിക്കോട് താമരശ്ശേരിയിൽ റഹ്മാനിയ ഹോട്ടലിൽ ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ പോയ ആളെ ജീവനക്കാർ തടഞ്ഞു. ഇതിൽ പ്രകോപിതനായ ഇയാൾ ഹോട്ടലിന്റെ ചില്ലുകൾ അടിച്ചു തകർത്തു. സംഭവത്തിൽ കണ്ണൂർ സ്വദേശി ജോസിനെ പോലീസ് അറസ്റ്റ് ചെയ്തു.

ആലപ്പുഴയിൽ വിദേശ പൗരന്റെ അഴിഞ്ഞാട്ടം: ഹോട്ടൽ അടിച്ചുതകർത്തു; ജീവനക്കാരെ ആക്രമിച്ചു
ആലപ്പുഴയിലെ സ്വകാര്യ ഹോട്ടലിൽ വിദേശ പൗരൻ അക്രമം നടത്തി. യുകെ പൗരനായ ജാക്ക് ബ്ലാക്ക് ബോണാണ് അക്രമി. ഹോട്ടലിന്റെ ഗ്ലാസ് അടിച്ചുതകർക്കുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്ത ഇയാൾ പിന്നീട് നാട്ടുകാരുടെ പിടിയിലായി.

ഗ്രേവി കുറഞ്ഞു; ഹോട്ടലുടമയ്ക്ക് നേരെ ക്രൂര ആക്രമണം
ആലപ്പുഴയിലെ താമരക്കുളത്ത് പാര്സലില് ഗ്രേവി കുറഞ്ഞതിനെ ചൊല്ലി ഹോട്ടല് ഉടമയ്ക്ക് നേരെ ആക്രമണം. മൂന്ന് യുവാക്കളാണ് ആക്രമണം നടത്തിയത്. ചട്ടുകം കൊണ്ട് തലയ്ക്കടിച്ചതിനെ തുടര്ന്ന് ഹോട്ടലുടമയ്ക്ക് ഗുരുതരമായി പരുക്കേറ്റു.

മുട്ട ദോശ നിഷേധിച്ചതിന് ഹോട്ടലുടമയെ ആക്രമിച്ചു; മൂന്ന് പേർ അറസ്റ്റിൽ
ചെന്നൈയിൽ മുട്ട ദോശ നൽകിയില്ലെന്ന് ആരോപിച്ച് ഹോട്ടലുടമയെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. സെമ്പാരമ്പാക്കം പ്രദേശത്തെ വെജിറ്റേറിയൻ ഹോട്ടലിലാണ് സംഭവം. മണികണ്ഠൻ, ശശികുമാർ, മുത്തു എന്നിവരെയാണ് പോലീസ് പിടികൂടിയത്.