Honey Trap

പുല്ലാട് ഹണി ട്രാപ്പ്: പ്രതി ജയേഷ് പോക്സോ കേസിലും പ്രതിയെന്ന് പൊലീസ്
പത്തനംതിട്ട പുല്ലാട് ഹണി ട്രാപ്പിൽ യുവാക്കളെ കുടുക്കി മർദിച്ച കേസിൽ പ്രതിയായ ജയേഷ് സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ്. 2016ൽ പതിനാറുകാരിയെ പീഡിപ്പിച്ച പോക്സോ കേസിൽ ഇയാൾ വിചാരണ നേരിടുന്നുണ്ട്. രശ്മിയുടെ ഫോണിൽ നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

പത്തനംതിട്ട ഹണി ട്രാപ്പ് കേസ്: ഇന്ന് വിശദമായ അന്വേഷണം ആരംഭിക്കും
പത്തനംതിട്ട പുല്ലാട് ഹണി ട്രാപ്പിൽ യുവാക്കളെ കുടുക്കി മർദ്ദിച്ച കേസിൽ ഇന്ന് വിശദമായ അന്വേഷണം ആരംഭിക്കും. തിരുവല്ല ഡിവൈഎസ്പി നന്ദകുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികൾ ഇതിനുമുൻപും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കും.

പത്തനംതിട്ടയിൽ ഹണിട്രാപ്പ്: യുവാക്കളെ കെട്ടിത്തൂക്കി മർദിച്ച് ദമ്പതികൾ
പത്തനംതിട്ട ചരൽക്കുന്നിൽ യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി ക്രൂരമായി മർദിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ. ആലപ്പുഴ, റാന്നി സ്വദേശികളെ കെട്ടിത്തൂക്കി മർദിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. ദമ്പതികളായ ജയേഷ്, രശ്മി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഹണി ട്രാപ്പ്: പത്തനംതിട്ടയിൽ യുവാക്കളുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ പിന്നുകൾ
പത്തനംതിട്ടയിൽ ഹണി ട്രാപ്പിൽ കുടുങ്ങിയ രണ്ട് യുവാക്കൾക്ക് ക്രൂരമായ അനുഭവം. യുവാക്കളുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ പിന്നുകൾ അടിച്ചു കയറ്റി. സംഭവത്തിൽ ദമ്പതികളായ ജയേഷും രശ്മിയും അറസ്റ്റിലായി.

കൊച്ചിയിൽ വ്യവസായിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച ദമ്പതികൾ അറസ്റ്റിൽ
കൊച്ചിയിൽ വ്യവസായിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച കേസിൽ തൃശ്ശൂർ സ്വദേശികളായ ദമ്പതികൾ അറസ്റ്റിലായി. വ്യവസായിയുടെ പേഴ്സണൽ സ്റ്റാഫ് ആയിരുന്ന യുവതി, ഭർത്താവിൻ്റെ നിർബന്ധപ്രകാരം വ്യവസായിയെ ഭീഷണിപ്പെടുത്തി 30 കോടി രൂപ ആവശ്യപ്പെട്ടു. തട്ടിപ്പ് മനസ്സിലായതോടെ വ്യവസായി പോലീസിൽ പരാതി നൽകി.

കോഴിക്കോട്: ഹണി ട്രാപ്പിൽ പ്രവാസിയെ കുടുക്കി 23 ലക്ഷം രൂപയും വാഹനവും തട്ടി; രണ്ട് പേർ പിടിയിൽ
കോഴിക്കോട് ജില്ലയിൽ ഹണി ട്രാപ്പിൽ കുടുക്കി പ്രവാസിയിൽ നിന്ന് 23 ലക്ഷം രൂപ വിലമതിക്കുന്ന വാഹനവും ഒരു ലക്ഷം രൂപയും തട്ടിയെടുത്ത കേസിൽ രണ്ടുപേരെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു. പള്ളൂർ പാറാൽ സ്വദേശി തെരേസ നോവീന റാണി, തലശ്ശേരി സ്വദേശി അജിനാസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ ഇനി നാലുപേർ കൂടി പിടിയിലാകാനുണ്ട്.

ഹണി ട്രാപ്പ് കേസ്: രണ്ടരക്കോടി തട്ടിയെടുത്ത പ്രതികളെ തൃശ്ശൂർ വെസ്റ്റ് പൊലീസ് പിടികൂടി
തൃശ്ശൂർ വെസ്റ്റ് പൊലീസ് ഹണി ട്രാപ്പ് കേസിലെ പ്രതികളെ പിടികൂടി. കൊല്ലം സ്വദേശികളായ രണ്ട് പേരാണ് അറസ്റ്റിലായത്. യൂട്യൂബ് ചാനൽ വഴി തൃശ്ശൂർ സ്വദേശിയെ കുടുക്കി രണ്ടരക്കോടി രൂപ തട്ടിയെടുത്തതായിരുന്നു കേസ്.

കാസർഗോഡ് ഹണി ട്രാപ്പ് കേസ്: പ്രതി ശ്രുതി ചന്ദ്രശേഖരൻ ഉഡുപ്പിയിൽ നിന്ന് പിടിയിൽ
കാസർഗോഡ് ഹണി ട്രാപ്പ് കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്ജിൽ നിന്നും പിടികൂടി. മാട്രിമോണിയൽ വഴിയുള്ള തട്ടിപ്പിന് പൊലീസുകാർ, ബാങ്ക് ഉദ്യോഗസ്ഥർ, ഡോക്ടർമാർ എന്നിവർ ഇരയായി. ...