Hollywood

വാല് കില്മര് അന്തരിച്ചു
ബാറ്റ്മാന് ഫോറെവര്, ടോപ് ഗണ് തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ ഹോളിവുഡ് നടന് വാല് കില്മര് (65) അന്തരിച്ചു. ന്യുമോണിയ ബാധയെത്തുടര്ന്നായിരുന്നു മരണം. ചൊവ്വാഴ്ച ലോസ് ഏഞ്ചല്സില് വച്ചായിരുന്നു അന്ത്യം.

ഓസ്കാർ നോമിനേഷൻ പ്രഖ്യാപനം മാറ്റിവച്ചു; കാരണം കാട്ടുതീ
ലോസ് ഏഞ്ചൽസിലെ കാട്ടുതീയെ തുടർന്ന് 2025ലെ ഓസ്കാർ നോമിനേഷനുകളുടെ പ്രഖ്യാപനം ജനുവരി 19ലേക്ക് മാറ്റി. അഞ്ച് പേർ കൊല്ലപ്പെടുകയും ഒരു ലക്ഷത്തോളം പേരെ ഒഴിപ്പിക്കുകയും ചെയ്ത തീപിടുത്തത്തിൽ ഹോളിവുഡ് താരങ്ങളുടെ വീടുകളും നശിച്ചു. മാർച്ച് 2ന് നടക്കുന്ന ഓസ്കാർ ചടങ്ങിന് കോനൻ ഒബ്രിയൻ ആതിഥേയത്വം വഹിക്കും.

ആഞ്ജലീന ജോളി-ബ്രാഡ് പിറ്റ് വിവാഹമോചനം: എട്ട് വർഷത്തെ നിയമപോരാട്ടത്തിന് വിരാമം
ഹോളിവുഡ് താരങ്ങളായ ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും വിവാഹമോചന കരാറിൽ ധാരണയിലെത്തി. 2016-ൽ ആരംഭിച്ച നിയമപോരാട്ടത്തിന് ശേഷമാണ് ഇത്. കുട്ടികളുടെ കസ്റ്റഡിയും സ്വത്ത് വിഭജനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിച്ചതോടെ വിവാഹമോചനം ഔദ്യോഗികമാകും.

ഹോളിവുഡ് ബാലതാരം ഹഡ്സണ് ജോസഫ് മീക്ക് (16) അപകടത്തില് മരണമടഞ്ഞു
ഹോളിവുഡ് ചിത്രം 'ബേബി ഡ്രൈവറി'ലൂടെ ശ്രദ്ധേയനായ ബാലതാരം ഹഡ്സണ് ജോസഫ് മീക്ക് (16) അപകടത്തില് മരണമടഞ്ഞു. ഡിസംബര് 19ന് അലബാമയില് ഓടുന്ന വാഹനത്തില് നിന്ന് വീണാണ് അപകടമുണ്ടായത്. ഡിസംബര് 21ന് ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.

ഹോളിവുഡിലേക്ക് വീണ്ടും ധനുഷ്; ‘സ്ട്രീറ്റ് ഫൈറ്റർ’ എന്ന ചിത്രത്തിൽ അമേരിക്കൻ നടിക്കൊപ്പം
തമിഴ് സൂപ്പർ താരം ധനുഷ് 'സ്ട്രീറ്റ് ഫൈറ്റർ' എന്ന ഹോളിവുഡ് ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുന്നു. അമേരിക്കൻ നടി സിഡ്നി സ്വീനിയാണ് സഹതാരം. സോണി പിക്ചേഴ്സാണ് ചിത്രം നിർമിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ പ്രതീക്ഷിക്കുന്നു.

ഹോളിവുഡിൽ വീണ്ടും ധനുഷ്; ‘സ്ട്രീറ്റ് ഫൈറ്റർ’ എന്ന ചിത്രത്തിൽ സിഡ്നി സ്വീനിക്കൊപ്പം
ധനുഷ് ഹോളിവുഡിലേക്ക് വീണ്ടുമെത്തുന്നു. 'സ്ട്രീറ്റ് ഫൈറ്റർ' എന്ന പുതിയ ചിത്രത്തിൽ നായകനായി അഭിനയിക്കുമെന്ന് റിപ്പോർട്ടുകൾ. സിഡ്നി സ്വീനി നായികയാകുമെന്നും സൂചനകളുണ്ട്. 2026 മാർച്ചിൽ സിനിമ റിലീസ് ചെയ്യും.

സിനിമാ പ്രേമികൾക്ക് സന്തോഷ വാർത്ത; നിരവധി ചിത്രങ്ങൾ ഒടിടിയിൽ എത്തുന്നു
നാളെ മുതൽ വിവിധ ഇൻഡസ്ട്രികളിലെ ചിത്രങ്ങൾ ഒടിടി പ്ലാറ്റ്ഫോമുകളിൽ എത്തുന്നു. 'ഇടിയൻ ചന്തു', 'തെക്ക് വടക്ക്', 'ബഗീര', 'ഏലിയൻ റോമുലസ്' എന്നീ സിനിമകൾ വിവിധ സ്ട്രീമിംഗ് സേവനങ്ങളിൽ ലഭ്യമാകും. സിനിമാ പ്രേമികൾക്ക് ഇത് ആഘോഷിക്കാനുള്ള അവസരമാണ്.

ടോം ക്രൂസിന്റെ ‘മിഷൻ ഇംപോസിബിൾ: ഫൈനൽ റെക്കണിങ്’ ട്രെയ്ലർ പുറത്തിറങ്ങി; ആവേശം കൊടുമുടിയിൽ
ടോം ക്രൂസിന്റെ 'മിഷൻ ഇംപോസിബിൾ: ഫൈനൽ റെക്കണിങ്' ട്രെയ്ലർ പുറത്തിറങ്ങി. 400 മില്യൺ ഡോളർ ബജറ്റിൽ നിർമിക്കുന്ന ചിത്രം ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണ്. അടുത്ത വർഷം മെയിൽ ചിത്രം തിയേറ്ററിലെത്തും.

ക്രിസ്റ്റഫർ നോളന്റെ പുതിയ സിനിമയിൽ ടോം ഹോളണ്ട് അഭിനയിക്കുന്നു
ക്രിസ്റ്റഫർ നോളന്റെ പുതിയ സിനിമയിൽ ടോം ഹോളണ്ട് അഭിനയിക്കുമെന്ന് റിപ്പോർട്ട്. മാറ്റ് ഡേമണിനോടൊപ്പം സെറ്റിൽ ചേരും. 2026 ജൂലൈ 17 ന് റിലീസ് ചെയ്യും.

ജയിലിൽ കഴിയുന്ന ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റൈന് ക്യാൻസർ സ്ഥിരീകരിച്ചു
ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റൈന് മജ്ജയ്ക്ക് ക്യാൻസർ ബാധിച്ചതായി സ്ഥിരീകരിച്ചു. ബലാത്സംഗക്കുറ്റത്തിൽ 16 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുന്ന അദ്ദേഹം ന്യൂയോർക്ക് ജയിലിൽ ചികിത്സയിലാണ്. വെയ്ൻസ്റ്റെയ്നെതിരെയുള്ള ആരോപണങ്ങളാണ് 2017-ൽ മീടൂ പ്രസ്ഥാനം ആരംഭിക്കാൻ സഹായിച്ചത്.

കരാട്ടെ കിഡ് ഫ്രാഞ്ചൈസിൽ പുതിയ ചിത്രം; ജാക്കിചാൻ തിരിച്ചെത്തുന്നു
കരാട്ടെ കിഡ് ഫ്രാഞ്ചൈസിയിലെ പത്താമത്തെ ചിത്രമായ 'കരാട്ടെ കിഡ്: ലെജന്റ്സി' 2025 മെയ് 30ന് റിലീസ് ചെയ്യും. ജാക്കിചാൻ, ബെൻ വാങ്, റാൽഫ് മാക്കിയോ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ജൊനാഥൻ എൻഡ് വിസിലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ക്രിസ്റ്റഫർ നോളന്റെ പുതിയ സിനിമ: മാറ്റ് ഡേമൻ നായകനാകുമെന്ന് സൂചന
ക്രിസ്റ്റഫർ നോളൻ പുതിയ സിനിമയ്ക്ക് ഒരുങ്ങുന്നു. മാറ്റ് ഡേമൻ നായകനാകുമെന്ന് റിപ്പോർട്ടുകൾ. 2025-ൽ ചിത്രീകരണം ആരംഭിച്ച് 2026 ജൂലൈയിൽ റിലീസ് ചെയ്യും.