HMPV virus
മുംബൈയില് ആറ് മാസം പ്രായമുള്ള കുഞ്ഞിന് എച്ച്എംപിവി സ്ഥിരീകരിച്ചു; രോഗം നിയന്ത്രണ വിധേയമെന്ന് അധികൃതര്‍
Anjana
മുംബൈയിലെ ആശുപത്രിയില് ആറ് മാസം പ്രായമുള്ള കുഞ്ഞിന് എച്ച്എംപിവി സ്ഥിരീകരിച്ചു. അഞ്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം കുട്ടി സുഖം പ്രാപിച്ചു. രാജ്യത്ത് ഒന്പത് എച്ച്എംപിവി കേസുകള് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.
എച്ച്എംപിവി വൈറസ്: ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്
Anjana
എച്ച്എംപിവി വൈറസ് വ്യാപനത്തെക്കുറിച്ച് ആരോഗ്യമന്ത്രി വീണ ജോർജ് പ്രതികരിച്ചു. രോഗം ഇന്ത്യയിൽ പുതിയതല്ലെന്നും 2001 മുതൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.
രാജ്യത്ത് അഞ്ച് പേർക്ക് എച്ച്എംപി വൈറസ് ബാധ; ആശങ്കയ്ക്ക് വകയില്ലെന്ന് കേന്ദ്രം
Anjana
ഗുജറാത്തിലെ അഹമ്മദാബാദിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനുൾപ്പെടെ രാജ്യത്ത് അഞ്ച് പേർക്ക് എച്ച്എംപി വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗബാധിതർക്കാർക്കും അന്താരാഷ്ട്ര യാത്രാ പശ്ചാത്തലമില്ല. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.