Hit-and-Run

കൊല്ലം മൈനാഗപ്പള്ളി അപകടം: മദ്യലഹരിയിൽ കാറോടിച്ച് കൊലപാതകം നടത്തിയ പ്രതികൾ റിമാൻഡിൽ
കൊല്ലം മൈനാഗപ്പള്ളിയിൽ മദ്യലഹരിയിൽ കാറോടിച്ച് സ്കൂട്ടർ യാത്രികരെ ഇടിച്ചു വീഴ്ത്തി ഒരാളുടെ ജീവനെടുത്ത കേസിൽ പ്രതികളെ റിമാൻഡ് ചെയ്തു. പോലീസിന്റെ റിമാന്റ് റിപ്പോർട്ടിൽ പ്രതികളുടെ ചെയ്തി ക്രൂരമെന്ന് പറയുന്നു. പ്രതികൾക്ക് സഹായിക്കാൻ ലഹരി മാഫിയാ സംഘങ്ങളുമായുള്ള ബന്ധവും പോലീസ് അന്വേഷിക്കും.

കൊല്ലം മൈനാഗപ്പള്ളി അപകടം: വനിതാ ഡോക്ടർക്കെതിരെ നരഹത്യാക്കുറ്റം
കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ വനിതാ ഡോക്ടർക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി. ഡോക്ടർ ശ്രീക്കുട്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അപകടശേഷം വാഹനം മുന്നോട്ട് പോകാൻ നിർദ്ദേശിച്ചത് ഡോക്ടറെന്ന് പോലീസ് പറയുന്നു.

കൊല്ലം ഹിറ്റ് ആൻഡ് റൺ കേസ്: വനിതാ ഡോക്ടറും പ്രതി ചേർക്കപ്പെട്ടു
കൊല്ലത്ത് നടന്ന ഹിറ്റ് ആൻഡ് റൺ കേസിൽ കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും പ്രതി ചേർത്തു. ഡോക്ടർ ശ്രീക്കുട്ടിക്കെതിരെ പ്രേരണാക്കുറ്റമാണ് ചുമത്തുക. വാഹനം ഓടിച്ചിരുന്ന അജ്മലിനെതിരെ മനപൂർവമായ നരഹത്യയ്ക്ക് കേസെടുത്തു.

മൈനാഗപ്പള്ളി അപകടം: മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
മൈനാഗപ്പള്ളി ആനൂർക്കാവിൽ നടന്ന ഗുരുതര അപകടത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറും ഡ്രൈവറും മദ്യപിച്ചിരുന്നതായി റിപ്പോർട്ട്. കൊല്ലം ജില്ലാ പോലീസ് മേധാവിയോട് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടു.

കൊല്ലം ഹിറ്റ് ആന്ഡ് റണ് കേസ്: മദ്യലഹരിയില് വാഹനമോടിച്ച അജ്മലിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി
കൊല്ലം മൈനാഗപ്പള്ളിയില് നടന്ന വാഹനാപകടത്തില് സ്കൂട്ടര് യാത്രക്കാരി മരിച്ച സംഭവത്തില് പ്രതി അജ്മല് പിടിയിലായി. മദ്യലഹരിയില് വാഹനമോടിച്ച അജ്മലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അപകടത്തിന് ശേഷം രക്ഷപ്പെടാന് ശ്രമിച്ച പ്രതിയെ പുലര്ച്ചെയാണ് പിടികൂടിയത്.

കൊല്ലം ഹിറ്റ് ആന്ഡ് റണ് കേസ്: പ്രതി അജ്മല് പിടിയില്, മദ്യലഹരിയില് ആയിരുന്നെന്ന് സൂചന
കൊല്ലം മൈനാഗപ്പള്ളിയില് നടന്ന ഹിറ്റ് ആന്ഡ് റണ് കേസില് പ്രതിയായ അജ്മല് പിടിയിലായി. കാര് ഇടിച്ച് സ്കൂട്ടര് യാത്രക്കാരിയായ കുഞ്ഞുമോള് മരിച്ച സംഭവത്തിലാണ് അറസ്റ്റ്. പ്രതി മദ്യലഹരിയില് ആയിരുന്നു എന്ന സൂചനയുണ്ട്.

കൊല്ലത്ത് ഞെട്ടിക്കുന്ന അപകടം: കാര് ഇടിച്ച് വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കി ഓടിച്ചു; ഒരാള് മരിച്ചു
കൊല്ലം മൈനാഗപ്പള്ളിയില് സ്കൂട്ടര് യാത്രികരെ കാര് ഇടിച്ചു വീഴ്ത്തി. റോഡില് വീണ സ്ത്രീയുടെ ശരീരത്തിലൂടെ കാര് കയറ്റിയിറക്കി ഓടിച്ചവര് രക്ഷപ്പെട്ടു. അപകടത്തില് ഗുരുതരമായി പരുക്കേറ്റ കുഞ്ഞുമോള് (45) മരിച്ചു.

വെള്ളറടയിൽ വാഹനാപകടത്തിൽപ്പെട്ടയാളെ മുറിയിൽ പൂട്ടിയിട്ട് കുറ്റവാളികൾ രക്ഷപ്പെട്ടു
വെള്ളറടയിൽ വാഹനാപകടത്തിൽപ്പെട്ട സുരേഷ് എന്നയാളെ റോഡരികിലെ മുറിയിൽ പൂട്ടിയിട്ട് അപകടം നടത്തിയവർ രക്ഷപ്പെട്ടു. മുറിയിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുകയാണ്.

കോഴിക്കോട് മുക്കത്ത് വാക്കുതർക്കത്തിനിടെ യുവാവിനെ കാറിടിച്ച് തെറിപ്പിക്കാൻ ശ്രമം; പ്രതി കസ്റ്റഡിയിൽ
കോഴിക്കോട് മുക്കത്ത് നടന്ന ഒരു ഗുരുതരമായ സംഭവത്തിൽ, വാക്കുതർക്കത്തിനിടെ ഒരു യുവാവിനെ കാറിടിച്ച് തെറിപ്പിക്കാൻ ശ്രമമുണ്ടായി. കാരശ്ശേരി സ്വദേശിയായ ഇബ്നു ഫിൻഷാദ് എന്ന ബൈക്ക് യാത്രികനാണ് ഈ ...

കണ്ണൂര് ഇരിട്ടിയില് വാഹനങ്ങള് കയറിയിറങ്ങി വയോധികന് ദാരുണാന്ത്യം
കണ്ണൂര്‍ ഇരിട്ടി കീഴൂര്ക്കുന്നില് നടന്ന ഒരു ദാരുണമായ അപകടത്തില് ഒരു വയോധികന് ജീവന് നഷ്ടമായി. രാജന് എന്ന വയോധികന് നടുറോഡില് വച്ച് വാഹനങ്ങള് കയറിയിറങ്ങി മരണമടഞ്ഞു. മഴയുള്ള ...