മധ്യപ്രദേശിലെ ഇൻഡോറിൽ ക്രിസ്മസ് ദിനത്തിൽ സാന്റാക്ലോസ് വേഷത്തിൽ ഭക്ഷണം വിതരണം ചെയ്യാൻ പോയ സൊമാറ്റോ ജീവനക്കാരനെ ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ തടഞ്ഞുവച്ചു. വിദ്വേഷപരമായ ചോദ്യങ്ങൾ ചോദിച്ച ശേഷം സാന്റാ വേഷം അഴിപ്പിച്ചു. സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായി.