നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ സമാധി പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഹിന്ദു ഐക്യവേദി പിന്തുണ പ്രഖ്യാപിച്ചു. സമാധി പൊളിച്ച് ഫൊറൻസിക് പരിശോധന ഉൾപ്പെടെ നടത്തണമെന്നും രാജ്യത്തെ നിയമം എല്ലാവർക്കും ബാധകമെന്നും സംഘടന വ്യക്തമാക്കി. ഹിന്ദു സംഘടനകളെ വിവാദത്തിൽ അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.