Himani Narwal

ഹിമാനി നർവാൾ കൊലപാതകം: പ്രതി സ്യൂട്ട്കേസുമായി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ഹരിയാനയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാളിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതിയായ സച്ചിൻ ഹിമാനിയുടെ മൃതദേഹം സ്യൂട്ട്കേസിൽ കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിൽ. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഹിമാനി നർവാൾ കൊലപാതകം: പ്രതി സച്ചിനെ മൂന്ന് ദിവസത്തേക്ക് റിമാൻഡ്
ഹരിയാനയിലെ കോൺഗ്രസ് നേതാവ് ഹിമാനി നർവാളിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സച്ചിനെ മൂന്ന് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മൊബൈൽ ചാർജർ കൊണ്ട് കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പോലീസിന് മൊഴി നൽകി. ഹിമാനിയുടെ ആഭരണങ്ങളും ലാപ്ടോപ്പും മൊബൈൽ ഫോണും കവർന്ന ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു.

യുവ കോൺഗ്രസ് പ്രവർത്തകയുടെ കൊലപാതകം; ഒരാൾ അറസ്റ്റിൽ
ഹരിയാനയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാളിനെ കൊലപ്പെടുത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി പണം തട്ടിയെടുത്തുവെന്നും ഇരുവരും തമ്മിൽ പ്രണയബന്ധത്തിൽ ആയിരുന്നുവെന്നുമാണ് പ്രതിയുടെ മൊഴി. കൊലപാതകത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.