High Court

കീം റാങ്ക് പട്ടിക റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധിയിലെ പരാമർശം തള്ളി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്
കീം റാങ്ക് പട്ടിക റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധിയിലെ പരാമർശം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. കളി തുടങ്ങിയാൽ നിയമം മാറ്റാൻ കഴിയില്ലെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ കണ്ടെത്തൽ. എന്നാൽ ഇത് അക്കാദമിക് വിഷയമായതിനാൽ സർവീസ് വിഷയമായി കണക്കാക്കാനാവില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പഴയ ഫോർമുല ഉപയോഗിച്ചാൽ ആദ്യ പത്തിൽ സംസ്ഥാന സിലബസിൽ പഠിച്ച ഒരാൾ പോലും ഉണ്ടാകില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി; പുതിയ വഴിത്തിരിവ്
എൻജിനിയറിങ് പ്രവേശനത്തിനുള്ള കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി. സിബിഎസ്ഇ സിലബസിൽ പഠിക്കുന്ന പ്ലസ് ടു വിദ്യാർത്ഥിനിയുടെ ഹർജിയിലാണ് ഹൈക്കോടതി നടപടി. വെയിറ്റേജ് മാറ്റിയത് ശെരിയല്ലെന്ന് കോടതി വിലയിരുത്തി.

എംഎസ്സി കപ്പൽ അപകടം: മറ്റൊരു കപ്പൽ കൂടി കസ്റ്റഡിയിലെടുക്കാൻ ഹൈക്കോടതി ഉത്തരവ്
എംഎസ്സി എൽസ 3 കപ്പൽ അപകടത്തിൽ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. വിഴിഞ്ഞത്ത് എത്തിയ എംഎസ്സി കമ്പനിയുടെ മറ്റൊരു കപ്പൽ കസ്റ്റഡിയിലെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. 9531 കോടി രൂപയാണ് നഷ്ടപരിഹാരമായി സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

രജിസ്ട്രാർ നിയമനം: സിസ തോമസ് ഗവർണർക്ക് റിപ്പോർട്ട് നൽകി
കേരള സർവകലാശാലയിലെ രജിസ്ട്രാർ നിയമനവുമായി ബന്ധപ്പെട്ട് വി.സി ഡോ. സിസ തോമസ് ഗവർണർക്ക് റിപ്പോർട്ട് നൽകി. രജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കിയത് നിയമവിരുദ്ധമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഹൈക്കോടതി ഈ വിഷയത്തിൽ സിൻഡിക്കേറ്റ് അംഗത്തിനെതിരെ വിമർശനം ഉന്നയിച്ചു.

ഫോൺ ചോർത്തൽ: പി.വി. അൻവറിനെതിരെ ഹൈക്കോടതിയുടെ വിമർശനം
ഫോൺ ചോർത്തൽ വിവാദത്തിൽ പി.വി. അൻവറിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്താൻ അൻവറിന് എന്തധികാരമെന്ന് കോടതി ചോദിച്ചു. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി പരിഗണിക്കുന്നത്.

കൊച്ചി കപ്പൽ ദുരന്തം: നഷ്ടപരിഹാരം ഈടാക്കാൻ ഹൈക്കോടതി
കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവത്തിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നിർദ്ദേശം. മത്സ്യബന്ധനത്തിൽ ഉണ്ടായ നഷ്ടം സാമ്പത്തിക നഷ്ടമായി കണക്കാക്കണം. കപ്പൽ കമ്പനിയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ഹൈക്കോടതി അറിയിച്ചു.

ഷഹബാസ് വധക്കേസ്: ആറ് പ്രതികളായ വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി
താമരശ്ശേരി ഷഹബാസ് വധക്കേസിലെ ആറ് പ്രതികളായ വിദ്യാർത്ഥികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികൾ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഈ ജാമ്യ വ്യവസ്ഥകളോടെയാണ് ഹൈക്കോടതി വിദ്യാർത്ഥികൾക്ക് ജാമ്യം നൽകിയിരിക്കുന്നത്.

കൊച്ചി കപ്പൽ അപകടം: സർക്കാരിനോട് വിശദാംശങ്ങൾ തേടി ഹൈക്കോടതി
കൊച്ചി കപ്പൽ അപകടത്തിൽ ഹൈക്കോടതി സർക്കാരിനോട് വിശദാംശങ്ങൾ തേടി. അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുമധ്യത്തിൽ ലഭ്യമാണോയെന്ന് കോടതി ചോദിച്ചു. അപകടത്തിൻ്റെ വ്യാപ്തിയും ആഘാതവും സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കണമെന്നും കോടതി നിർദേശിച്ചു.

ഭർത്താവ് മരിച്ചാലും ഭർതൃവീട്ടിൽ നിന്ന് ഇറക്കിവിടാൻ കഴിയില്ല: ഹൈക്കോടതി വിധി
ഭർത്താവ് മരിച്ചാൽ ഭാര്യയെ ഭർതൃവീട്ടിൽ നിന്ന് ഇറക്കിവിടാൻ കഴിയില്ലെന്ന് ഹൈക്കോടതിയുടെ സുപ്രധാന വിധി. ഉടമസ്ഥാവകാശം ഇല്ലെങ്കിലും സ്ത്രീകൾക്ക് ഭർതൃവീട്ടിൽ താമസിക്കാൻ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. പാലക്കാട് സ്വദേശിയായ യുവതിക്ക് ഹൈക്കോടതിയിൽ നിന്നും അനുകൂല ഉത്തരവ് ലഭിച്ചു.

കോടതി ഫീസ് വർധന: ന്യായീകരണവുമായി സർക്കാർ
കോടതി ഫീസ് വർദ്ധിപ്പിച്ചതിനെ ന്യായീകരിച്ച് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. വിദഗ്ദ്ധ സമിതിയുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഫീസ് വർദ്ധിപ്പിച്ചത് എന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ ഹർജി നിലനിൽക്കുന്നതല്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ഐ.ബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
തിരുവനന്തപുരത്തെ ഐ.ബി. ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഈ അപേക്ഷ പരിഗണിക്കുന്നത്. പേട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയിട്ടുണ്ട്.

പാതിവില തട്ടിപ്പ് കേസ്: കെ എൻ ആനന്ദ്കുമാറിൻ്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ
പാതിവില തട്ടിപ്പ് കേസിൽ പ്രതി കെ.എൻ. ആനന്ദ്കുമാറിൻ്റെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ആരോഗ്യപരമായ കാരണങ്ങളാൽ എല്ലാ കേസുകളും ഒരുമിച്ച് പരിഗണിക്കണമെന്നാണ് ആവശ്യം. വീഡിയോ കോൺഫറൻസിലൂടെ ഹാജരാകാൻ അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.