High Court Guidelines

കുന്നംകുളം കീഴൂർ ക്ഷേത്ര കമ്മിറ്റിക്കെതിരെ കേസെടുക്കാൻ പൊലീസ് നീക്കം; ഹൈക്കോടതി മാർഗനിർദേശങ്ങൾ ലംഘിച്ച് പൂരം നടത്തി
കുന്നംകുളം കീഴൂർ കാർത്യായനി ക്ഷേത്രത്തിൽ ഹൈക്കോടതി മാർഗനിർദേശങ്ങൾ ലംഘിച്ച് പൂരം നടത്തിയതിന് ക്ഷേത്ര കമ്മിറ്റിക്കെതിരെ കേസെടുക്കാൻ പൊലീസ് നീക്കം. 29 ആനകളെ എഴുന്നള്ളിച്ച പൂരത്തിൽ കോടതി നിർദ്ദേശിച്ച ദൂരപരിധി പാലിച്ചിരുന്നില്ല. മുന്നറിയിപ്പ് നൽകിയിട്ടും നിർദേശങ്ങൾ ലംഘിച്ചതോടെയാണ് നിയമനടപടികൾക്ക് തുടക്കമിട്ടത്.

ആന എഴുന്നള്ളിപ്പ് മാർഗനിർദേശം: സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് പൂര കമ്മറ്റികളുടെ പ്രതിഷേധം
ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈക്കോടതി മാർഗനിർദേശത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ഉത്രാളിക്കാവ് പൂരം കോർഡിനേഷൻ കമ്മറ്റി പ്രമേയം പാസാക്കി. വിവിധ പൂര കമ്മറ്റികൾ പരസ്യ പ്രതിഷേധം ശക്തമാക്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടു.

തൃശൂര് പൂരം: ഹൈക്കോടതി മാര്ഗ്ഗരേഖയ്ക്കെതിരെ തിരുവമ്പാടി ദേവസ്വം
തൃശൂര് പൂരത്തിലെ ആനയെഴുന്നള്ളിപ്പിനെ കുറിച്ചുള്ള ഹൈക്കോടതി മാര്ഗ്ഗനിര്ദ്ദേശങ്ങള്ക്കെതിരെ തിരുവമ്പാടി ദേവസ്വം പ്രതികരിച്ചു. നിലവിലെ നിര്ദ്ദേശങ്ങള് പ്രകാരം പൂരം ചടങ്ങുകള് നടത്താന് സാധിക്കില്ലെന്ന് ദേവസ്വം സെക്രട്ടറി പറഞ്ഞു. ആനകള്ക്കിടയിലെ അകലം, വിശ്രമ സമയം എന്നിവ സംബന്ധിച്ച നിര്ദ്ദേശങ്ങള് അപ്രായോഗികമാണെന്നും അദ്ദേഹം വിമര്ശിച്ചു.