Health Update

ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി; ഇനിയും ഒരാഴ്ച ഐസിയുവിൽ തുടരും
കലൂരിലെ നൃത്ത പരിപാടിയിൽ വീണ് പരുക്കേറ്റ ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. സംസാരിക്കുകയും പരസഹായത്തോടെ എഴുന്നേൽക്കുകയും ചെയ്തു. എന്നാൽ ഇനിയും ഒരാഴ്ച ഐസിയുവിൽ തുടരേണ്ടി വരും.

ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി; വെന്റിലേറ്ററിൽ നിന്ന് മാറ്റി
കലൂർ സ്റ്റേഡിയത്തിലെ അപകടത്തിൽ പരുക്കേറ്റ ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. വെന്റിലേറ്ററിൽ നിന്ന് മാറ്റി സാധാരണ നിലയിൽ സംസാരിക്കുന്നു. വിശദമായ മെഡിക്കൽ ബുള്ളറ്റിൻ നാളെ പുറത്തുവരും.

ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി; സെഡേഷനും വെന്റിലേറ്റർ സപ്പോർട്ടും കുറയ്ക്കുന്നു
എറണാകുളത്തെ മെഗാനൃത്തസന്ധ്യയിൽ വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. സെഡേഷനും വെന്റിലേറ്റർ സപ്പോർട്ടും കുറയ്ക്കുന്നതായി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തു.

എം.ടി. വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരം; വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ
എം.ടി. വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. രാഷ്ട്രീയ-സാംസ്കാരിക പ്രമുഖർ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

എം.ടി വാസുദേവൻ നായരുടെ ആരോഗ്യനില സ്ഥിരം; മരുന്നുകളോട് പ്രതികരിക്കുന്നു
എം.ടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ മാറ്റമില്ല. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. കാർഡിയോളജി വിദഗ്ധരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം.

എം.ടി. വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; വിദഗ്ധ ചികിത്സ തുടരുന്നു
എം.ടി. വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി റിപ്പോർട്ട് ചെയ്യപ്പെട്ടു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണ്. രാഷ്ട്രീയ-സാംസ്കാരിക നേതാക്കൾ അദ്ദേഹത്തിന്റെ ആരോഗ്യനില അന്വേഷിച്ചു.

വര്ക്കൗട്ടിനിടെ ഗുരുതര പരിക്ക്; ആരോഗ്യ നില വെളിപ്പെടുത്തി രാകുല് പ്രീത് സിങ്
തെന്നിന്ത്യന് നടി രാകുല് പ്രീത് സിങ് വര്ക്കൗട്ടിനിടെ നടുവിന് ഗുരുതര പരിക്കേറ്റ് വിശ്രമത്തിലാണ്. തന്റെ നിലവിലെ ആരോഗ്യ സ്ഥിതി ഇന്സ്റ്റഗ്രാമിലൂടെ പങ്കുവെച്ച താരം, ശരീരത്തിന്റെ സിഗ്നലുകള് ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. പൂര്ണമായി സുഖം പ്രാപിക്കാന് ഇനിയും ഒരാഴ്ച കൂടി വേണ്ടിവരുമെന്ന് താരം പ്രതീക്ഷിക്കുന്നു.