കേരളത്തിലെ യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് കോടികളുടെ ഡിജിറ്റൽ ഹവാല നടത്തിയതായി വെളിപ്പെടുത്തൽ. തൃശൂരിൽ അറസ്റ്റിലായ മൂന്നംഗ സംഘമാണ് ഇതിന് പിന്നിൽ. ഉത്തരേന്ത്യയിൽ നിന്നും വിദേശത്തു നിന്നുമാണ് പണം എത്തിയതെന്ന് സംഘാംഗം വെളിപ്പെടുത്തി.