Hate Speech

വിദ്വേഷ പരാമർശം: പി.സി. ജോർജ് ഇന്ന് പൊലീസിന് മുന്നിൽ
വിദ്വേഷ പരാമർശ കേസിൽ പി.സി. ജോർജ് ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലോ പാലാ ഡിവൈഎസ്പിക്ക് മുന്നിലോ ആയിരിക്കും ഹാജരാകുക. ഹാജരായാൽ അറസ്റ്റ് രേഖപ്പെടുത്തും.

പി.സി. ജോർജിന്റെ പരാമർശം മതസ്പർദ്ധയുണ്ടാക്കിയിട്ടില്ലെന്ന് മകൻ
പി.സി. ജോർജിന്റെ പരാമർശങ്ങൾ മതസ്പർദ്ധയുണ്ടാക്കിയിട്ടില്ലെന്ന് മകൻ ഷോൺ ജോർജ്. തീവ്രവാദ സ്വഭാവമുള്ള സംഘടനകളെ ചൂണ്ടിക്കാണിക്കുക മാത്രമാണ് പി.സി. ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ചാനൽ ചർച്ചയിലെ പരാമർശത്തിൽ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പിറ്റേന്ന് തന്നെ ക്ഷമാപണം നടത്തിയെന്നും ഷോൺ ജോർജ് വ്യക്തമാക്കി.

പി.സി. ജോർജിന് തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ചാനൽ ചർച്ചയിലെ വിദ്വേഷ പ്രസ്താവനയുമായി ബന്ധപ്പെട്ട കേസിൽ പി.സി. ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മതവിദ്വേഷ പരാമർശക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതായി കോടതി വിലയിരുത്തി. ജാമ്യം അനുവദിച്ചാൽ അത് തെറ്റായ സന്ദേശം നൽകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

വിദ്വേഷ പ്രസംഗ കേസ്: പി.സി. ജോർജിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
കോട്ടയം സെഷൻസ് കോടതി പി.സി. ജോർജിന്റെ ജാമ്യാപേക്ഷ തള്ളി. മുസ്ലീം സമൂഹത്തെ അധിക്ഷേപിച്ചതിനെ തുടർന്നുള്ള കേസിലാണ് ഈ വിധി. ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് അഭിഭാഷകർ അറിയിച്ചു.

പി.സി. ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
കോട്ടയം ജില്ലാ സെഷൻസ് കോടതി പി.സി. ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ഷോൺ ജോർജ് ഹൈക്കോടതിയിൽ അപ്പീൽ ചെയ്യുമെന്ന് അറിയിച്ചു.

പി.സി. ജോർജിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്
ഈരാറ്റുപേട്ടയിലെ ടിവി ചർച്ചയിൽ പി.സി. ജോർജ് നടത്തിയ മുസ്ലിം വിരുദ്ധ പരാമർശങ്ങൾക്ക് എതിരെ കേസെടുത്തു. യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് നടപടി. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

രാഹുൽ ഗാന്ധിക്കെതിരായ വിദ്വേഷ പരാമർശം: എൻഡിഎ നേതാക്കൾക്കെതിരെ കോൺഗ്രസ് പരാതി നൽകി
രാഹുൽ ഗാന്ധിക്കെതിരെ എൻഡിഎ നേതാക്കൾ നടത്തിയ വിദ്വേഷ പരാമർശങ്ങളിൽ കോൺഗ്രസ് പോലീസിൽ പരാതി നൽകി. ബിജെപി, ശിവസേന, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ എന്നിവർക്കെതിരെയാണ് പരാതി. രാഹുലിന്റെ സുരക്ഷയെ അപകടപ്പെടുത്തുന്നതാണ് പരാമർശങ്ങളെന്ന് കോൺഗ്രസ് ആരോപിക്കുന്നു.