അബുദാബിയിൽ നടത്തിയ പോലീസ് ഓപ്പറേഷനിൽ 184 കിലോഗ്രാം ലഹരിമരുന്നുമായി രണ്ട് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തു. മാർബിൾ തൂണുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ്. ലഹരിമരുന്ന് കടത്ത് തടയാനുള്ള പോലീസിന്റെ ശക്തമായ നടപടികളുടെ ഭാഗമാണ് ഈ അറസ്റ്റ്.