Guwahati

അസമിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
അസമിൽ റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഗുവാഹത്തിയിലെ ധേക്കിയജുലിയിൽ നിന്ന് 16 കിലോമീറ്റർ അകലെയാണ് ഇതിന്റെ പ്രഭവകേന്ദ്രം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

അസമിൽ ഭർത്താവിനെ കൊന്ന് കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ
അസമിലെ ഗുവാഹത്തിയിൽ ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ട കേസിൽ ഭാര്യ അറസ്റ്റിൽ. റഹിമ ഖാത്തൂൺ എന്ന സ്ത്രീയാണ് ഭർത്താവ് സബിയാൽ റഹ്മാനെ കൊലപ്പെടുത്തിയത്. ദമ്പതികൾ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

നടന് രോഹിത് ബാസ്ഫോര് ദുരൂഹ സാഹചര്യത്തില് മരിച്ച നിലയില്
‘ഫാമിലി മാന് 3’ എന്ന പരമ്പരയിലെ നടന് രോഹിത് ബാസ്ഫോര് ദുരൂഹ സാഹചര്യത്തില് മരിച്ച നിലയില് കണ്ടെത്തി. ഗുവാഹതിയിലെ ഗര്ഭംഗ വെള്ളച്ചാട്ടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പാര്ക്കിങ് തര്ക്കവുമായി ബന്ധപ്പെട്ട് ഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കള് പറയുന്നു.

ഐപിഎൽ: ആദ്യ ജയത്തിനായി കൊൽക്കത്തയും രാജസ്ഥാനും ഇന്ന് ഏറ്റുമുട്ടും
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും ആദ്യ ജയത്തിനായി ഏറ്റുമുട്ടും. റിയാൻ പരാഗിന്റെ സ്വന്തം നാടായ ഗുവാഹത്തിയിലാണ് മത്സരം. സാംസൺ രാജസ്ഥാന്റെ ഇംപാക്ട് പ്ലെയറാകുമെന്നാണ് റിപ്പോർട്ട്.

അസമിൽ ഞെട്ടിക്കുന്ന സംഭവം: എഴുപത്തിയഞ്ചുകാരിയുടെ മൃതദേഹം മൂന്ന് മാസമായി വീട്ടിൽ സൂക്ഷിച്ചു
അസമിലെ ഗുവാഹത്തിയിൽ എഴുപത്തിയഞ്ചുകാരിയുടെ മൃതദേഹം മൂന്ന് മാസമായി വീട്ടിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. മാനസിക വെല്ലുവിളി നേരിടുന്ന മകൻ ജയദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരണകാരണം വ്യക്തമാക്കാൻ പോസ്റ്റ്മോർട്ടം നടത്തും.