Guruvayur

കാണാതായ ഡ്രൈവറെയും ഭാര്യയെയും ഗുരുവായൂരിൽ കണ്ടെത്തി
കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിൽ കാണാതായതായി പരാതി നൽകിയിരുന്ന പ്രമുഖ വ്യവസായി മുഹമ്മദ് ആട്ടൂരിന്റെ ഡ്രൈവർ രജിത്ത് കുമാറിനെയും ഭാര്യ തുഷാരയെയും ഗുരുവായൂരിൽ നിന്നും കണ്ടെത്തി. മാമി എന്നറിയപ്പെടുന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാന കേസിൽ രജിത്ത് കുമാറിനെ ക്രൈംബ്രാഞ്ച് നേരത്തെ ചോദ്യം ചെയ്തിരുന്നു. നടക്കാവ് പോലീസ് ഗുരുവായൂരിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്ത ശേഷം കോടതിയിൽ ഹാജരാക്കും.

ഗുരുവായൂരിൽ മദ്യലഹരിയിൽ മകൻ അച്ഛനെ വെട്ടി പരിക്കേൽപ്പിച്ചു
ഗുരുവായൂരിലെ നെന്മിനിയിൽ മദ്യലഹരിയിലായിരുന്ന മകൻ അച്ഛനെ വെട്ടി പരിക്കേൽപ്പിച്ചു. നെന്മിനി പുതുക്കോട് വീട്ടിൽ ഉണ്ണികൃഷ്ണൻ (60) ആണ് ആക്രമണത്തിന് ഇരയായത്. പരിക്കേറ്റ ഉണ്ണികൃഷ്ണനെ ഗുരുവായൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാരുണ്യ ഭാഗ്യക്കുറി: 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഗുരുവായൂരിലേക്ക്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കാരുണ്യ ഭാഗ്യക്കുറിയുടെ സമ്പൂര്ണഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ KH 133089 നമ്പറിന് ലഭിച്ചു. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ KH 458853 നമ്പറിനും ലഭിച്ചു.

പൂങ്കുന്നം – ഗുരുവായൂർ റൂട്ടിൽ വെള്ളക്കെട്ട്: നാല് ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കി
പൂങ്കുന്നം – ഗുരുവായൂർ റൂട്ടിലെ റെയിൽവേ ട്രാക്കിൽ വെള്ളക്കെട്ട് കാരണം നാളത്തെ നാല് ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കിയതായി റെയിൽവേ അധികൃതർ അറിയിച്ചു. ഈ സാഹചര്യത്തിൽ, വ്യാഴാഴ്ച ...

എലിപ്പനി ബാധിച്ച് ജിം ട്രെയിനർ മരണമടഞ്ഞു
ഗുരുവായൂർ മമ്മിയൂർ സ്വദേശിയായ സുരേഷ് ജോർജ് എന്ന 62 വയസ്സുള്ള ജിം ട്രെയിനർ എലിപ്പനി ബാധിച്ച് മരണമടഞ്ഞു. കോട്ടപ്പടി ജിംനേഷ്യത്തിലെ ട്രൈനറായിരുന്ന സുരേഷ് ജോർജ്, പാവറട്ടി സ്കൂളിൽ ...