Govinda

ഗോവിന്ദയുടെ ‘അവതാർ’ വെളിപ്പെടുത്തൽ: 18 കോടി വേണ്ടെന്ന് വച്ചു
ജെയിംസ് കാമറൂണിന്റെ 'അവതാർ' എന്ന ചിത്രത്തിൽ അഭിനയിക്കാൻ 18 കോടി രൂപയുടെ ഓഫർ ലഭിച്ചിരുന്നതായി ഗോവിന്ദ വെളിപ്പെടുത്തി. കഥാപാത്രത്തിന്റെ ശാരീരിക പ്രത്യേകതകൾ കാരണം ഓഫർ നിരസിച്ചുവെന്നും 'അവതാർ' എന്ന പേര് നിർദ്ദേശിച്ചതും താനാണെന്നും അദ്ദേഹം അവകാശപ്പെട്ടു. മുകേഷ് ഖന്നയുമായുള്ള ഒരു അഭിമുഖത്തിലാണ് ഗോവിന്ദ ഈ വെളിപ്പെടുത്തൽ നടത്തിയത്.

ഗോവിന്ദയും സുനിതയും വേർപിരിഞ്ഞു? 37 വർഷത്തെ ദാമ്പത്യത്തിന് വിരാമം
37 വർഷത്തെ ദാമ്പത്യത്തിനു ശേഷം ഗോവിന്ദയും സുനിത അഹൂജയും വേർപിരിഞ്ഞതായി റിപ്പോർട്ട്. വ്യത്യസ്തമായ ജീവിതശൈലിയാണ് വേർപിരിയലിന് കാരണമെന്ന് സൂചന. ഇരുവരും വിവാഹമോചന വാർത്തകളോട് പ്രതികരിച്ചിട്ടില്ല.

ഗോവിന്ദയ്ക്ക് വെടിയേറ്റു; തോക്ക് വൃത്തിയാക്കുന്നതിനിടെ അപകടം
ബോളിവുഡ് നടനും ശിവസേന നേതാവുമായ ഗോവിന്ദയ്ക്ക് വെടിയേറ്റു. കൊൽക്കത്തയിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായി തോക്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കാൽമുട്ടിലാണ് വെടിയേറ്റത്. ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ഗോവിന്ദയ്ക്ക് അബദ്ധത്തിൽ വെടിയേറ്റു; നടൻ ആശുപത്രിയിൽ
ബോളിവുഡ് നടൻ ഗോവിന്ദയ്ക്ക് സ്വന്തം വീട്ടിൽ വച്ച് അബദ്ധത്തിൽ വെടിയേറ്റു. റിവോൾവർ പരിശോധിക്കുന്നതിനിടെയാണ് സംഭവം. പരുക്കേറ്റ നടനെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.