Government Officials
കോട്ടയം വൈക്കത്ത് കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ
കോട്ടയം വൈക്കത്ത് കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിലായി. വൈക്കം ഉല്ലല ആലത്തൂർ സ്വദേശി സുഭാഷ്കുമാർ ടി കെ ആണ് പിടിയിലായത്. പ്രവാസിയിൽ നിന്ന് പോക്കുവരവ് ആവശ്യത്തിനായി 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അറസ്റ്റിലായത്.
എഡിഎം കെ നവീന് ബാബുവിന്റെ മരണം: കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും
എഡിഎം കെ നവീന് ബാബുവിന്റെ മരണത്തില് പ്രത്യേക അന്വേഷണസംഘം കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും. ടി വി പ്രശാന്തന് തന്റെ ഒപ്പ് സ്ഥിരീകരിച്ചു. പരാതിയിലെ വൈരുദ്ധ്യങ്ങള് ചര്ച്ചയായി.
മുണ്ടക്കയം അരി തട്ടിപ്പ്: മുൻ പഞ്ചായത്ത് സെക്രട്ടറിക്കും ക്ലാർക്കിനും 10 വർഷം കഠിന തടവ്
മുണ്ടക്കയം ഹൈവേ തൊഴിലാളികൾക്കുള്ള അരി മറിച്ചുവിറ്റ കേസിൽ മുൻ പഞ്ചായത്ത് സെക്രട്ടറിക്കും ക്ലാർക്കിനും 10 വർഷം കഠിന തടവും 3 ലക്ഷം രൂപ പിഴയും. കോട്ടയം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2006-ൽ ആരംഭിച്ച കേസിൽ പി.കെ. സോമൻ, പി.കെ. റഷീദ് എന്നിവർക്കെതിരെയാണ് നടപടി.
രാജ്ഭവനിലേക്കുള്ള ഉദ്യോഗസ്ഥരുടെ പ്രവേശനം: ഗവർണർ വിശദീകരണവുമായി രംഗത്ത്
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിലേക്കുള്ള ഉദ്യോഗസ്ഥരുടെ പ്രവേശനം സംബന്ധിച്ച് വിശദീകരണം നൽകി. വ്യക്തിപരമായ ആവശ്യങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഉദ്യോഗസ്ഥർക്ക് രാജ്ഭവനിലേക്ക് വരാമെന്ന് അറിയിച്ചു. ഔദ്യോഗിക ആവശ്യങ്ങൾക്ക് സർക്കാരിന്റെ അനുമതിയോടെ വന്നാൽ മതിയെന്നും ഗവർണർ വ്യക്തമാക്കി.
വെള്ളപ്പൊക്ക നിയന്ത്രണത്തിൽ പരാജയപ്പെട്ട 30 ഉദ്യോഗസ്ഥരെ വധിക്കാൻ കിം ജോങ് ഉന്നിന്റെ ഉത്തരവ്
ഉത്തരകൊറിയയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലമുണ്ടായ മരണങ്ങൾ തടയുന്നതിൽ പരാജയപ്പെട്ട 30 ഉദ്യോഗസ്ഥരെ വധശിക്ഷയ്ക്ക് വിധേയരാക്കാൻ കിം ജോങ് ഉൻ ഉത്തരവിട്ടു. പ്രകൃതി ദുരന്തം മൂലം ഉത്തര കൊറിയയിൽ ആയിരത്തോളം പേർ മരണപ്പെട്ടിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ അഴിമതി, കൃത്യവിലോപം തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.