Government Job

കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഫോട്ടോഗ്രാഫർ നിയമനം
കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫർമാരുടെ പാനൽ തയ്യാറാക്കുന്നു. അപേക്ഷകൾ 2025 ജൂൺ 21 വൈകിട്ട് 4 മണിക്കകം സമർപ്പിക്കണം. കൂടിക്കാഴ്ചയുടെയും പ്രായോഗിക പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

ആലുവയിലെ ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
ആലുവയിലെ ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും, പി ജി ഡി സി എ യും വേർഡ് പ്രോസസിംഗ്, എം എസ് വേഡ്, സ്പ്രെഡ് ഷീറ്റ് പാക്കേജ്, ഡി റ്റി പി, ഐ എസ് എം എന്നിവയിൽ പരിജ്ഞാനവും ആവശ്യമാണ്. ജനുവരി 20 ന് വൈകിട്ട് 5 മണിക്കകം അപേക്ഷകൾ സമർപ്പിക്കണം.

മുഹമ്മദ് സിറാജ് തെലങ്കാന ഡിഎസ്പിയായി ചുമതലയേറ്റു; വിദ്യാഭ്യാസ യോഗ്യതയില് ഇളവ്
ഇന്ത്യന് ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ് തെലങ്കാന ഡിഎസ്പിയായി ചുമതലയേറ്റു. വിദ്യാഭ്യാസ യോഗ്യതയില് ഇളവ് അനുവദിച്ചാണ് നിയമനം. തെലങ്കാന മുഖ്യമന്ത്രി നേരത്തെ സിറാജിന് സര്ക്കാര് ജോലി നല്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

വയനാട് ദുരന്തത്തിൽ കുടുംബം നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി വേണമെന്ന് വി.ഡി സതീശൻ
വയനാട് ദുരന്തത്തിൽ കുടുംബം നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഉരുൾപൊട്ടലിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനും അടുത്തിടെ അപകടത്തിൽ മരിച്ചു. ശ്രുതിയുടെ ഭാവി ജീവിതത്തിന് സർക്കാർ ജോലി അനിവാര്യമാണെന്ന് സതീശൻ കത്തിൽ ചൂണ്ടിക്കാട്ടി.

ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ ഭാര്യ കൃഷ്ണപ്രിയ സർക്കാർ ജോലിയിൽ പ്രവേശിച്ചു
ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ ഭാര്യ കൃഷ്ണപ്രിയ കോഴിക്കോട് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. നിയമത്തിൽ ഇളവുകൾ നൽകിയാണ് നിയമനം നടത്തിയത്. അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരണമെന്ന് കൃഷ്ണപ്രിയ ആവശ്യപ്പെട്ടു.