നടന്മാരായ ബിജു സോപനം, എസ്പി ശ്രീകുമാർ എന്നിവർക്കെതിരെ ലൈംഗിക അതിക്രമത്തിന് പരാതി നൽകിയത് താനല്ലെന്ന് നടി ഗൗരി ഉണ്ണിമായ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ തള്ളിക്കളഞ്ഞ ഗൗരി, തനിക്ക് ഈ കേസുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞു. കൊച്ചിയിൽ സീരിയൽ ചിത്രീകരണത്തിനിടെ ലൈംഗിക അതിക്രമം കാട്ടിയെന്നായിരുന്നു പരാതി.