Gopan Swamy

ഗോപൻ സ്വാമിയുടെ മരണം: ദുരൂഹത നീക്കാൻ അന്വേഷണം തുടരും
നെയ്യാറ്റിൻകരയിൽ മരിച്ച ഗോപൻ സ്വാമിയുടെ മൃതദേഹം വീണ്ടും സംസ്കരിച്ചു. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം വന്ന ശേഷം കുടുംബാംഗങ്ങളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികതകൾ ഒന്നും കണ്ടെത്തിയിട്ടില്ല.

നെയ്യാറ്റിൻകരയിൽ ഗോപൻ സ്വാമിയുടെ കല്ലറ തുറന്നു; മൃതദേഹം ഇരിക്കുന്ന നിലയിൽ
നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ കല്ലറ പൊലീസ് തുറന്നു. ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാവി വസ്ത്രത്തിൽ പൊതിഞ്ഞ നിലയിൽ കഴുത്തുവരെ ഭസ്മം പുരട്ടിയ നിലയിലായിരുന്നു മൃതദേഹം.

ഗോപൻ സ്വാമിയുടെ കല്ലറ നാളെ പൊളിക്കും; ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന്
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ കല്ലറ നാളെ പൊളിച്ചു പരിശോധിക്കും. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് നടപടി. സബ് കലക്ടറുടെ സാന്നിധ്യത്തിലായിരിക്കും കല്ലറ തുറക്കൽ.

ഗോപൻ സ്വാമി കേസ്: കുടുംബം ഹൈക്കോടതിയിൽ
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ കല്ലറ തുറക്കാനുള്ള ഉത്തരവിനെതിരെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. മരണശേഷമുള്ള ചടങ്ങുകൾക്ക് അനുമതി തേടിയാണ് ഹർജി. സമാധി തുറക്കുന്നതിനെതിരെ കുടുംബം പ്രതിഷേധിച്ചിരുന്നു.