Gold seizure

മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റിൽ സ്വർണ്ണവും പണവും പിടികൂടി
മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റിൽ മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 55 പവൻ സ്വർണവും നാല് ലക്ഷം രൂപയും പിടികൂടി. കോഴിക്കോട് കക്കോടി സ്വദേശി മുഹമ്മദ് ഫാസിലിനെ കസ്റ്റഡിയിലെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജിൽ കുമാർ കെ കെയുടെ നേതൃത്വത്തിലുള്ള സംഘമാണ് വാഹന പരിശോധന നടത്തിയത്.

മഞ്ചേശ്വരത്ത് രേഖകളില്ലാത്ത സ്വർണവും പണവും പിടികൂടി; എറണാകുളത്ത് എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റിൽ 55 പവൻ സ്വർണവും നാല് ലക്ഷം രൂപയും പിടികൂടി. രേഖകളില്ലാതെ കടത്താൻ ശ്രമിച്ച സ്വർണവും പണവുമാണ് എക്സൈസ് പിടിച്ചെടുത്തത്. എറണാകുളത്ത് 234.5 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

നെടുമ്പാശ്ശേരിയിൽ സ്വർണ്ണവേട്ട: 1078 ഗ്രാം സ്വർണ്ണമിശ്രിതം പിടികൂടി, ഒരാൾ അറസ്റ്റിൽ
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 1078 ഗ്രാം സ്വർണ്ണമിശ്രിതം പിടികൂടി. സ്വർണ്ണം ഗുളിക രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കോഴിക്കോട് സ്വദേശി കമറുദ്ദീനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. വിമാനത്താവളങ്ങളിലൂടെയുള്ള സ്വർണ്ണക്കടത്ത് തടയുന്നതിനുള്ള പരിശോധനകൾ ശക്തമാക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.

കരിപ്പൂർ വിമാനത്താവളത്തിൽ 35 ലക്ഷത്തിന്റെ സ്വർണം പിടികൂടി
ഈന്തപ്പഴ പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 35 ലക്ഷം രൂപയിലധികം വിലവരുന്ന സ്വർണ്ണമാണ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്. ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും സ്വർണം സ്വീകരിക്കാനെത്തിയയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടക്കുന്നു.

കാട്ടില് ഉപേക്ഷിക്കപ്പെട്ട കാറില് നിന്ന് 52 കിലോ സ്വര്ണവും 10 കോടി രൂപയും കണ്ടെത്തി; അന്വേഷണം ഊര്ജിതം
മധ്യപ്രദേശിലെ കാട്ടില് ഉപേക്ഷിക്കപ്പെട്ട ഇന്നോവ കാറില് നിന്ന് 52 കിലോ സ്വര്ണവും 10 കോടി രൂപയും കണ്ടെത്തി. ഭോപ്പാല് പൊലീസും ആദായ നികുതി വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്. സംഭവത്തില് വിശദമായ അന്വേഷണം പുരോഗമിക്കുന്നു.