Gold Scam

ശബരിമല സ്വര്ണക്കൊള്ള: മുന് ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിനെ ഉടന് ചോദ്യം ചെയ്യും
ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം ഊർജ്ജിതമാക്കി. മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിനെ ഉടൻ ചോദ്യം ചെയ്യും. ഇതിനിടെ അറസ്റ്റിലായ എൻ. വാസു റിമാൻഡിലാണ്. കോൺഗ്രസ് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.

ഉണ്ണികൃഷ്ണൻ പോറ്റി ലക്ഷ്യമിട്ടത് രാജ്യാന്തര വിഗ്രഹക്കടത്തോ? ഹൈക്കോടതിയുടെ സംശയം
ശബരിമലയിലെ ഉണ്ണികൃഷ്ണൻ പോറ്റി ലക്ഷ്യമിട്ടത് രാജ്യാന്തര വിഗ്രഹക്കടത്താണെന്ന് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. ഇതിൽ വിശദമായ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. സ്വർണ്ണക്കൊള്ളയുടെ ഭാഗമായ എല്ലാവരിലേക്കും അന്വേഷണം എത്തണമെന്നും കോടതി വ്യക്തമാക്കി.

ശബരിമല സ്വർണ കുംഭകോണം: ദേവസ്വം ബോർഡ് അധികാരികളെ കേന്ദ്രീകരിച്ച് അന്വേഷണം
ശബരിമല സ്വർണ കുംഭകോണവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികാരികളെ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു. 2019 മുതൽ 2025 വരെയുള്ള കാലയളവിലെ ബോർഡ് അംഗങ്ങളെ ചോദ്യം ചെയ്യാനാണ് നിലവിലെ തീരുമാനം. ഇതിന്റെ ഭാഗമായി അന്നത്തെ മിനിറ്റ്സ് രേഖകള് അന്വേഷണസംഘം ശേഖരിച്ച് വിശദമായ പരിശോധന നടത്തും.

ശബരിമല സ്വർണ്ണ കുംഭകോണം: ബിജെപി സെക്രട്ടറിയേറ്റ് ഉപരോധം ആരംഭിച്ചു
ശബരിമല സ്വർണ്ണ കുംഭകോണവുമായി ബന്ധപ്പെട്ട് ബിജെപി സെക്രട്ടറിയേറ്റ് ഉപരോധവും രാപ്പകൽ ധർണ്ണയും ആരംഭിച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കുചേരുന്നു. സ്വർണ്ണമോഷണത്തിൽ ഉടൻ നടപടി ആവശ്യപ്പെട്ടാണ് പ്രധാനമായും ഈ പ്രതിഷേധം സംഘടിപ്പിക്കുന്നത്.

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും
ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ തീരുമാനിച്ചു. സ്വർണക്കൊള്ളയ്ക്ക് വഴിയൊരുക്കിയത് മുരാരി ബാബുവാണെന്നാണ് കണ്ടെത്തൽ.

ശബരിമല സ്വർണ കുംഭകോണം: ഹൈക്കോടതിയെ സമീപിക്കാൻ ദേവസ്വം ബോർഡ്
ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിക്കുന്നു. 2025-ലെ ദേവസ്വം ബോർഡിനെതിരായ പരാമർശം നീക്കണമെന്നാണ് പ്രധാന ആവശ്യം. ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിക്കുന്ന തരത്തിലുള്ള ഒരു നിലപാടും ഇപ്പോഴത്തെ ബോർഡ് സ്വീകരിച്ചിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.

ശബരിമലയിലെ സ്വർണക്കൊള്ളക്കാരെ സംരക്ഷിക്കാൻ പിണറായിയെ അനുവദിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖർ
ശബരിമലയിലെ സ്വർണക്കൊള്ളക്കാരെ സംരക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സ്വർണ കവർച്ചയിൽ ദേവസ്വം മന്ത്രി രാജി വെക്കണം. 2018 മുതൽ 2022 വരെ ശബരിമലയിൽ വലിയ കൊള്ളയാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമല സ്വര്ണക്കൊള്ള: ദേവസ്വം ബോര്ഡിന്റെ പങ്ക് അന്വേഷിക്കണമെന്ന് റിപ്പോര്ട്ട്; കൂടുതല് കൊള്ള ഉമ്മന് ചാണ്ടി ഭരണകാലത്തെന്നും മന്ത്രി
ശബരിമലയിലെ സ്വർണ്ണ കുംഭകോണത്തിൽ ദേവസ്വം ബോർഡിന് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് വിജിലൻസ് റിപ്പോർട്ട്. ഉദ്യോഗസ്ഥരുടെ വീഴ്ചകളും റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. ഉമ്മൻ ചാണ്ടി ഭരണകാലത്താണ് കൂടുതൽ കൊള്ള നടന്നതെന്ന് മന്ത്രി സജി ചെറിയാൻ അഭിപ്രായപ്പെട്ടു.

ശബരിമല സ്വര്ണക്കൊള്ള: 2019-ലെ ദേവസ്വം ബോര്ഡ് അംഗങ്ങളും പ്രതിപ്പട്ടികയില്
ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടാമത്തെ എഫ്ഐആറിൽ 2019-ലെ ദേവസ്വം ബോർഡ് അംഗങ്ങളെ പ്രതികളാക്കി. എ. പത്മകുമാർ, കെ. രാഘവൻ, കെ.പി. ശങ്കരദാസ്, എൻ. വാസു എന്നിവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കട്ടിള കടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് ഈ നടപടി.

ശബരിമല സ്വര്ണക്കൊള്ള: ശാസ്ത്രീയ പരിശോധനയ്ക്ക് പ്രത്യേക സംഘം; അന്വേഷണം കേരളത്തിന് പുറത്തേക്കും
ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കേസിൽ ഉൾപ്പെട്ട സ്വർണ്ണപ്പാളികളുടെ ശാസ്ത്രീയമായ പരിശോധന നടത്താൻ സംഘം തീരുമാനിച്ചു. 2019 ലും 2025 ലുമായി സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി പുറത്തേക്ക് കൊണ്ടുപോയിരുന്നു.

ശബരിമല സ്വർണ്ണ വിവാദം: ഇന്ന് കോൺഗ്രസ് വിശ്വാസ സംഗമം; ബിജെപി പ്രതിഷേധ മാർച്ച്
ശബരിമല സ്വർണ്ണ മോഷണ വിവാദത്തിൽ കോൺഗ്രസ് ഇന്ന് വിശ്വാസ സംഗമം നടത്തും. പത്തനംതിട്ടയിൽ വൈകുന്നേരം നാലുമണിക്കാണ് പരിപാടി. അതേസമയം, സ്വർണ്ണമോഷണത്തിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് ജില്ലാ ഭരണസിരാകേന്ദ്രങ്ങളിലേക്ക് മാർച്ച് നടത്തും.

സ്വർണത്തരി മണ്ണ് തട്ടിപ്പ്: ഗുജറാത്ത് സംഘം കൊച്ചിയിൽ പിടിയിൽ
സ്വർണത്തരികളടങ്ങിയ മണ്ണ് എന്ന വ്യാജേന അരക്കോടി രൂപ തട്ടിയെടുത്ത ഗുജറാത്ത് സ്വദേശികളായ നാലംഗ സംഘം കൊച്ചിയിൽ പിടിയിലായി. തമിഴ്നാട് സ്വദേശികളായ സ്വർണപ്പണിക്കാരെയാണ് ഇവർ കബളിപ്പിച്ചത്. പാലാരിവട്ടം പോലീസാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.