Goa

മന്ത്രി മാപ്പ് പറഞ്ഞില്ലെങ്കിൽ പണിമുടക്ക്; ഡോക്ടർമാരുടെ സംഘടനയുടെ അന്ത്യശാസനം
ഗോവയിൽ ഡോക്ടറെ പരസ്യമായി ശാസിച്ച സംഭവത്തിൽ മന്ത്രിക്ക് ഡോക്ടർമാരുടെ സംഘടന അന്ത്യശാസനം നൽകി. 24 മണിക്കൂറിനുള്ളിൽ മന്ത്രി മാപ്പ് പറഞ്ഞില്ലെങ്കിൽ പണിമുടക്കുമെന്നാണ് മുന്നറിയിപ്പ്. മന്ത്രിയുടെ നടപടിയിൽ പ്രതിഷേധം ശക്തമാവുകയാണ്.

ഡോക്ടറെ ശകാരിച്ച സംഭവം: ഖേദം പ്രകടിപ്പിച്ച് ഗോവ ആരോഗ്യമന്ത്രി
ഗോവ മെഡിക്കൽ കോളേജിലെ ചീഫ് മെഡിക്കൽ ഓഫീസറെ പരസ്യമായി ശകാരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി മാപ്പ് ചോദിച്ചു. പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടർന്നാണ് താൻ ക്ഷോഭിച്ചതെന്നും മന്ത്രി വിശദീകരിച്ചു. ഡോക്ടർമാരുടെ സമൂഹത്തെ താൻ ബഹുമാനിക്കുന്നുവെന്നും മന്ത്രി വിശ്വജിത്ത് റാണെ കൂട്ടിച്ചേർത്തു.

മന്ത്രി ശാസിച്ച ഡോക്ടറെ സസ്പെൻഡ് ചെയ്യില്ല; നിലപാട് വ്യക്തമാക്കി ഗോവ മുഖ്യമന്ത്രി
ഗോവ മെഡിക്കൽ കോളേജിൽ ആരോഗ്യമന്ത്രി പരസ്യമായി ശാസിച്ച ഡോക്ടർക്കെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. ഡോക്ടറെ സസ്പെൻഡ് ചെയ്യാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നുവെങ്കിലും ഇതിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ ഈ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഗോവ മെഡിക്കൽ കോളേജ് ചീഫ് മെഡിക്കൽ ഓഫീസറെ സസ്പെൻഡ് ചെയ്ത് ആരോഗ്യമന്ത്രി
ഗോവ മെഡിക്കൽ കോളേജിലെ ചീഫ് മെഡിക്കൽ ഓഫീസറെ ആരോഗ്യ മന്ത്രി പരസ്യമായി ശാസിക്കുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തു. രോഗിയുടെ പരാതിയെ തുടർന്ന് മന്ത്രി ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തിയിരുന്നു. മന്ത്രിയുടെ നടപടിയെ കോൺഗ്രസ് വിമർശിച്ചു, ഇത് അധികാര ദുർവിനിയോഗമാണെന്ന് ആരോപിച്ചു.

ഗോവ ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും ഏഴ് മരണം
ശിര്ഗാവ് ക്ഷേത്രോത്സവത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും ഏഴ് പേർ മരിച്ചു. അമ്പതിലധികം പേർക്ക് പരിക്കേറ്റു. തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങളുടെ അപര്യാപ്തതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഗോവയിൽ ഒന്നര വയസ്സുകാരിയെ തെരുവുനായ്ക്കൾ കടിച്ചുകീറി
ഗോവയിലെ പോണ്ടയിൽ ഒന്നര വയസ്സുകാരിയെ തെരുവുനായ്ക്കൾ കടിച്ചുകീറി കൊന്നു. അനബിയ ഇഷാഖ് മുല്ലയാണ് മരിച്ചത്. വീടിന്റെ ഗേറ്റ് തകരാറിലായതിനാൽ അടയ്ക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അതിലൂടെ പുറത്തു കടന്ന കുട്ടിയെയാണ് തെരുവുനായ്ക്കൾ ആക്രമിച്ചതെന്നും മുത്തശ്ശി പറയുന്നു.

ഗോവയിലെ വിനോദസഞ്ചാരം: ഇഡ്ഡലി-സാമ്പാറിന് കുറ്റം പറഞ്ഞ് ബിജെപി എംഎൽഎ
ഗോവയിലെ ബീച്ചുകളിൽ ഇഡ്ഡലിയും സാമ്പാറും വിൽക്കുന്നത് വിദേശ വിനോദസഞ്ചാരികളുടെ എണ്ണം കുറയാൻ കാരണമായിട്ടുണ്ടെന്ന് ബി.ജെ.പി. എം.എൽ.എ. മൈക്കൽ ലോബോ. കഴിഞ്ഞ രണ്ട് വർഷമായി സംസ്ഥാനത്ത് വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിലെ കുറവിന് സർക്കാരിനെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്നും എല്ലാവരും ഉത്തരവാദികളാണെന്നും ലോബോ പറഞ്ഞു.

ഐറിഷ് യുവതിയുടെ ബലാത്സംഗ-കൊലപാതക കേസ്: പ്രതി കുറ്റക്കാരൻ
2017 മാർച്ചിൽ ഗോവയിൽ കൊല്ലപ്പെട്ട ഐറിഷ് യുവതി ഡാനിയേൽ മക്ലാഫ്ലിന്റെ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. വികാത് ഭഗത് എന്നയാളാണ് കുറ്റക്കാരൻ. തിങ്കളാഴ്ച ശിക്ഷ വിധിക്കും.

വല്ലപ്പുഴയില് നിന്ന് കാണാതായ 15 കാരി ഗോവയില് കണ്ടെത്തി; അധ്യാപകരുടെ യാത്രാ സംഘം തിരിച്ചറിഞ്ഞു
വല്ലപ്പുഴയില് നിന്ന് കാണാതായ 15 വയസ്സുകാരി ഷന ഷെറിനെ ഗോവയിലെ മഡ്ഗോണില് നിന്ന് കണ്ടെത്തി. നിലമ്പൂരില് നിന്നുള്ള അധ്യാപകരുടെ യാത്രാ സംഘമാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിയെ കൊണ്ടുവരാനായി പട്ടാമ്പി പോലീസും ബന്ധുക്കളും ഗോവയിലേക്ക് യാത്ര തിരിച്ചു.

കീര്ത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായി; ഗോവയില് നടന്ന ചടങ്ങില് സൂപ്പര്താരങ്ങളും
തെന്നിന്ത്യന് നടി കീര്ത്തി സുരേഷ് ബിസിനസ്സുകാരനായ ആന്റണി തട്ടിലുമായി വിവാഹിതയായി. ഗോവയില് നടന്ന വിവാഹച്ചടങ്ങില് പ്രമുഖ സിനിമാ താരങ്ങള് പങ്കെടുത്തു. 15 വര്ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിച്ചത്.

സന്തോഷ് ട്രോഫി: എട്ടാം കിരീടം ലക്ഷ്യമിട്ട് കേരളം ഹൈദരാബാദിലേക്ക്
കേരള ഫുട്ബോൾ ടീം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിനായി തയ്യാറെടുക്കുന്നു. ആദ്യ മത്സരം 15-ന് ഗോവയ്ക്കെതിരെ. എട്ടാം കിരീടം ലക്ഷ്യമിട്ടാണ് ടീം മത്സരിക്കുന്നത്.

ഗോവയിൽ ഡീസൽ ബസുകൾക്ക് പകരം പൂർണമായും ഇലക്ട്രിക് ബസുകൾ
ഗോവ സർക്കാർ പൊതുഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്നു. എല്ലാ ഡീസൽ ബസുകളും ഒഴിവാക്കി പൂർണമായും ഇലക്ട്രിക് ബസുകളിലേക്ക് മാറാനാണ് തീരുമാനം. 700 കോടി രൂപ നിക്ഷേപിച്ച് 500 ഇലക്ട്രിക് ബസുകൾ എത്തിക്കാനാണ് പദ്ധതി.