Geevarghese Mar Coorilos

റാപ്പർ വേടന് പിന്തുണയുമായി ഗീവർഗീസ് മാർ കൂറിലോസ്
റാപ്പർ വേടന് പിന്തുണയുമായി യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്. വേടന്റെ കറുപ്പിന്റെ രാഷ്ട്രീയത്തെ പിന്തുണയ്ക്കുമ്പോഴും ലഹരിക്കെതിരെ ശക്തമായ നിലപാടാണ് തനിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. വേടന് ജാമ്യമില്ല, രണ്ട് ദിവസം വനം വകുപ്പിന്റെ കസ്റ്റഡിയിൽ തുടരും.

ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി ഗീവർഗീസ് മാർ കൂറിലോസ്
കോൺഗ്രസ് നേതാവ് ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി യാക്കോബായ സഭ നിരണം ഭദ്രാസന മുൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്. അധികാരത്തിന്റെ സൗകര്യങ്ങൾ അനുഭവിച്ചിട്ട്, അധികാര കൊതി തീരാതെ എല്ലാം തന്ന പ്രസ്ഥാനത്തെ തള്ളിപ്പറയുന്നവരോട് സാധാരണക്കാർക്ക് പുശ്ചമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

സൈബർ തട്ടിപ്പിന് ഇരയായി ഡോ. ഗീവർഗീസ് മാർ കൂറിലോസ്; വിരമിക്കൽ ആനുകൂല്യം നഷ്ടമായി
ഡോ. ഗീവർഗീസ് മാർ കൂറിലോസ് സൈബർ തട്ടിപ്പിന് ഇരയായതായി വെളിപ്പെടുത്തി. വിരമിക്കൽ ആനുകൂല്യം ഉൾപ്പെടെയുള്ള തുക തട്ടിപ്പ് സംഘം കൈക്കലാക്കി. സുപ്രീംകോടതി നിരീക്ഷണത്തിലുള്ള അക്കൗണ്ടിലേക്ക് പണം കൈമാറാൻ നിർദേശിച്ചതായി അദ്ദേഹം പറഞ്ഞു.

യാക്കോബായ സഭ മുൻ മെത്രാപ്പോലീത്ത 15 ലക്ഷത്തിലധികം രൂപയുടെ ഓൺലൈൻ തട്ടിപ്പിന് ഇരയായി
യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അധിപൻ ഡോ.ഗീവർഗീസ് മാർ കൂറിലോസ് ഓൺലൈൻ തട്ടിപ്പിനിരയായി. 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി. പത്തനംതിട്ട കീഴ്വായ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.