Ganja Seizure

മൂവാറ്റുപുഴയിൽ വൻ കഞ്ചാവ് വേട്ട; അസം സ്വദേശി പിടിയിൽ
മൂവാറ്റുപുഴ പെഴക്കാപ്പിള്ളിയിൽ അഞ്ചര കിലോയിലധികം കഞ്ചാവുമായി അസം സ്വദേശി പിടിയിലായി. എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്. മൂവാറ്റുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് വേട്ട നടത്തിയത്.

പെരുമ്പാവൂരിൽ 12 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ; ലഹരിമരുന്ന് വേട്ട ശക്തമാക്കി പോലീസ്
പെരുമ്പാവൂരിൽ 12 കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. സംസ്ഥാനത്ത് ഓപ്പറേഷൻ ഡിഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 79 കേസുകൾ രജിസ്റ്റർ ചെയ്യുകയും 80 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

തെന്മലയിൽ കെഎസ്ആർടിസി ബസിൽ നിന്ന് ഏഴ് കിലോ കഞ്ചാവ് പിടികൂടി
തെന്മലയിൽ കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന ഏഴ് കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. വർക്കല സ്വദേശി തൗഫീഖ് (25) ആണ് അറസ്റ്റിലായത്. ആന്ധ്രയിലെ തിരുപ്പതിയിൽ നിന്നാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്.

മലപ്പുറത്ത് പച്ചക്കറി കടയിൽ നിന്ന് കഞ്ചാവും തോക്കുകളും പിടിച്ചെടുത്തു
വെട്ടത്തൂർ ജംഗ്ഷനിലെ പച്ചക്കറി കടയിൽ നടത്തിയ പരിശോധനയിൽ ഒന്നര കിലോ കഞ്ചാവും രണ്ട് തോക്കുകളും പിടിച്ചെടുത്തു. മണ്ണാർമല സ്വദേശിയായ ഷറഫുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തു. നാർക്കോട്ടിക് സെല്ലിന്റെയും ഡാൻസാഫിന്റെയും നേതൃത്വത്തിൽ മേലാറ്റൂർ പോലീസാണ് പരിശോധന നടത്തിയത്.

കായംകുളം എംഎൽഎയുടെ മകൻ കഞ്ചാവുമായി പിടിയിൽ; അറസ്റ്റ് രേഖപ്പെടുത്തിയില്ല
കായംകുളം എംഎൽഎ യു. പ്രതിഭയുടെ മകൻ കനിവ് (21) 90 ഗ്രാം കഞ്ചാവുമായി പിടിയിലായി. തകഴി പാലത്തിനടിയിൽ നിന്നാണ് കുട്ടനാട് എക്സൈസ് സ്ക്വാഡ് ഇയാളെ പിടികൂടിയത്. കനിവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല, ജാമ്യം ലഭിച്ചേക്കുമെന്ന് സൂചന.